×

ഉദ്യോഗസ്ഥരും പെന്‍ഷന്‍കാരും പൊതുജനങ്ങളും പരമാവധി തുക നിധിയിലേക്ക്‌ സംഭാവന ചെയ്യുക- ഗവര്‍ണ്ണര്‍

തിരുവനന്തപുരം: മഴക്കെടുതി മൂലം സംസ്ഥാനം വലയുന്ന സാഹചര്യത്തില്‍ പുതിയ തീരുമാനവുമായി ഗവര്‍ണര്‍. സ്വാതന്ത്ര്യദിനത്തില്‍ വൈകിട്ട് 6.30ന് രാജ് ഭവനില്‍ സത്കാരം നടത്തുന്ന പതിവുണ്ട്. ഇത് റദ്ദാക്കാന്‍ ഗവര്‍ണര്‍ ഉത്തരവിട്ടു. കനത്ത മഴ മൂലം സംസ്ഥാനത്ത് 27 പേര്‍ മരിക്കുകയും പലയിടത്തും വ്യാപക നാശനഷ്ടം ഉണ്ടാവുകയും ചെയ്ത ഗുരുതരമായ സ്ഥിതി കണക്കിലെടുത്തുമാണ് ഗവര്‍ണര്‍ ആഘോഷ പരിപാടികള്‍ റദ്ദാക്കിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സ്വന്തം ശമ്ബളത്തില്‍ നിന്ന് ഒരു ലക്ഷം രൂപ സംഭാവന ചെയ്യുമെന്നും ഗവര്‍ണര്‍ ജസ്റ്റിസ് സദാശിവം അറിയിച്ചു.

രാജ് ഭവന്റെയും സര്‍ക്കാരിന്റെയും ജീവനക്കാരോടും പൊതുജനങ്ങളോടും ദുരിതാശ്വാസ നിധിയിലേയ്ക്ക് ഉദാരമായി സംഭാവന ചെയ്യാനും ഗവര്‍ണര്‍ അഭ്യര്‍ത്ഥിച്ചു. സര്‍ക്കാര്‍ വകുപ്പുകളും ദുരന്തനിവാരണ ഏജന്‍സികളും നല്‍കുന്ന നിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ട് രക്ഷാപ്രവര്‍ത്തനങ്ങളുമായി സഹകരിക്കണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ രക്ഷാ, പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമാണെന്നും ഗവര്‍ണര്‍ അറിയിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top