×

ഇതാ ഈ എന്‍എസ്‌എസ്‌ യൂണിറ്റിന്റെ പ്രവര്‍ത്തനം മാതൃകാപരം

തൊടുപുഴ: തൊടുപുഴ ജിവിഎച്ച്‌എസ്‌എസ്‌ (ബോയ്‌സ്‌) ന്റെ ദുരിതാശ്വാസ പ്രവര്‍ത്തനം ഏറെ ശ്രദ്ധേയമായി. ഇടുക്കി ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളായ കഞ്ഞിക്കുഴി, മണിയാറന്‍കുടി, അമയപ്ര, പെരിങ്ങാശേരി, ഉപ്പുകുന്ന്‌, കാഞ്ഞിരമറ്റം, മുട്ടം, എന്നിവിടങ്ങളില്‍ നിസ്വാര്‍ത്ഥ സേവനം നല്‍കി എംഎല്‍എ റോഷി അഗസ്‌റ്റിന്റെ അഭിനന്ദനം പിടിച്ചുപറ്റി.

 

എന്‍എസ്‌എസ്‌ പ്രോഗ്രാം ഓഫീസര്‍ ഐഷ ഇസ്‌മയില്‍ എന്‍എസ്‌എസ്‌ സെക്രട്ടറി മനു മഹേഷ്‌, അധ്യാപകനായ അനില്‍ എന്നിവര്‍ തോളോട്‌ തോള്‍ ചേര്‍ന്നുള്ള പ്രവര്‍ത്തനമാണ്‌ കാഴ്‌ച വച്ചത്‌. തനിമ ട്രസ്റ്റ്‌ സിഇഒ സി എം പോള്‍ ചേന്താടി എന്‍ എസ്‌എസ്‌ ടീമിനെ പ്രത്യേകം അഭിനന്ദിച്ചു. എന്‍എസ്‌എസ്‌ സെക്രട്ടറി മനു മഹേഷിന്റെ നേതൃത്വത്തിലുള്ള ഏഴംഗ ടീമാണ്‌ ക്യാമ്പുകളില്‍ വേണ്ട പ്രവര്‍ത്തനങ്ങള്‍ ചുക്കാന്‍ പിടിച്ചത്‌.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top