×

ഒന്നര മാസം പ്രസവ അവധി കഴിഞ്ഞു; ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ഔദ്യോഗിക ചുമതലകളിലേക്ക് തിരിച്ചെത്തി

പ്രസവ അവധിയില്‍ ആയിരുന്ന ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേണ്‍ ഔദ്യോഗിക ചുമതലകളിലേക്ക് തിരിച്ചെത്തി. വ്യാഴാഴ്ചയാണ് ജസീന്ത ചുമതലയേറ്റത്. ഇപ്പോള്‍ ഓക്‌ലന്‍ഡിലെ വീട്ടിലിരുന്ന് ചുമതല വഹിക്കുന്ന പ്രധാനമന്ത്രി ഈ ആഴ്ച അവസാനത്തോടെ വെല്ലിങ്ടണിലേക്ക് മടങ്ങിയെത്തുന്നതാണ്. ജൂണ്‍ 21 നാണ് ജസീന്തയ്ക്ക് പെണ്‍കുഞ്ഞ് പിറന്നത്. ജസീന്തയ്‌ക്കൊപ്പം പാര്‍ലമെന്റിലേക്ക് മകള്‍ നിവിയും എത്തുമെന്നാണ് സൂചന. കുഞ്ഞിന് വേണ്ട സൗകര്യങ്ങളും പാര്‍ലമെന്റില്‍ ഒരുക്കിയിട്ടുണ്ട്.

2017 ഒക്ടോബറിലാണ് ജസീന്ത ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി രാജ്യനേതൃത്വത്തിലേക്കെത്തിയത്. ന്യൂസിലാന്‍ഡിലെ ഏറ്റവും പ്രായംകുറഞ്ഞ പ്രധാനമന്ത്രിയാണ് മുപ്പത്തിയേഴുകാരിയായ ജസീന്ത. പദവിയിലിരിക്കെ തന്നെ കുഞ്ഞിനു ജന്മം നല്‍കുന്ന രാജ്യത്തെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയുമാണ് ജസീന്ത. ടിവി അവതാരകനായ ക്ലാര്‍ക് ഗേഫോര്‍ഡ് ആണ് ജസീന്തയുടെ ഭര്‍ത്താവ്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top