×

പെണ്‍കുട്ടികള്‍ നിക്കാഹ് കഴിയുന്നതുവരെ പുറത്തുപോകരുത്: വത്തക്ക പരാമര്‍ശത്തിന് ശേഷം വീണ്ടും വിവാദത്തിന് തിരി കൊളുത്തി അധ്യാപകന്‍

മലപ്പുറം: സ്ത്രീകളെ ഏറെ മോശമായ രീതിയില്‍ ചിത്രീകരിച്ച്‌ വിവാദങ്ങളില്‍ നിറഞ്ഞ് നിന്ന അധ്യാപകനാണ് ഫറൂഖ് ട്രെയിനിംഗ് കോളേജിലെ ജവഹര്‍. അധ്യാപകന്റെ വത്തക്ക പ്രയോഗം കേരളത്തില്‍ ചെറിയ വിമര്‍ശനങ്ങള്‍ ഒന്നുമല്ല ഉണ്ടാക്കിയത്. സമൂഹത്തിന്റെ നാനാ ഭാഗത്ത് നിന്നും പ്രതിഷേധം ഉയര്‍ന്നിട്ടും ജവഹര്‍ ഇപ്പോഴും സമാനമായ പ്രസംഗങ്ങളുമായി മുന്നോട്ട് പോകുകയാണ്.

മുസ്ലിം പെണ്‍കുട്ടികളെ നിക്കാഹ് കഴിയുന്നതുവരെ വേലിക്കുള്ളില്‍ നിര്‍ത്തണമെന്നാണ് കഴിഞ്ഞ ദിവസം ജവഹര്‍ പ്രസംഗിച്ച്‌ പഠിപ്പിച്ചത്. ബാലിശമായ നിരവധി ഉദാഹരണങ്ങളടക്കമുള്ളതായിരുന്നു ജവഹറിന്റെ ഉദ്‌ബോധനം. കല്യാണം കഴിയുന്നതുവരെ പെണ്‍കുട്ടികളെ വേലിക്കെട്ടിനുള്ളില്‍ നിര്‍ത്തണം. പുതിയാപ്ലയ്‌ക്കൊപ്പമാണ് മുസ്ലിം സ്ത്രീകള്‍ പുറത്ത് പോകേണ്ടത്. നിക്കാവ് വരെ പെണ്‍കുട്ടികളെ തുറന്ന് വിടരുതെന്ന് മാതാപിതാക്കളെയും ജവഹര്‍ പഠിപ്പിക്കുന്നുണ്ട്.

സോഷ്യല്‍ മീഡിയയില്‍ വലിയ തോതിലുള്ള വിമര്‍ശനങ്ങളാണ് അധ്യാപകനെതിരെ ഉയരുന്നത്. വീഡിയോ ഷെയര്‍ ചെയ്തുകൊണ്ട് പെണ്‍കുട്ടികള്‍ തന്നെ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top