×

ദുരന്ത മേഖലകളില്‍ പ്രശംസനീയമായ പ്രവര്‍ത്തനം കാഴ്‌ച വച്ച്‌ സാക്ഷരതാ മിഷന്‍ 

തൊടുപുഴ : തൊടുപുഴ, ഇളംദേശം, മുന്‍സിപ്പല്‍ സാക്ഷരത മിഷന്‍ പ്രേരക്‌മാരുടെ നേതൃത്വത്തില്‍ പ്രളയദുരിതബാധിതരെ സഹായിക്കുന്നതിനുവേണ്ടി വിഭവങ്ങള്‍ ശേഖരിച്ചു ക്യാമ്പുകളില്‍ എത്തിച്ചു ഒരു ലക്ഷം രൂപയ്‌ക്കു മുകളില്‍ വരുന്ന പുതിയ വസ്‌ത്രങ്ങള്‍ മറ്റു ഭക്ഷ്യ വസ്‌തുക്കള്‍, മരുന്നുകള്‍, നാപ്‌കിനുകള്‍ എന്നിവയാണ്‌ നല്‍കിയത്‌ സാക്ഷരതാ മിഷന്റെ പ്രവര്‍ത്തകര്‍ എത്തിച്ച്‌ നല്‍കിയത്‌. കഴിഞ്ഞ 10 ദിവസമായി ഇവരുടെ സംഘം വിവിധ ക്യാമ്പുകളില്‍ സന്ദര്‍ശനം നടത്തി നിര്‍ദ്ധനരും നിരാലംബരുമായ ഏറ്റവും അര്‍ഹരായവരെ കണ്ടെത്തിയാണ്‌ സഹായം കൈമാറിയത്‌.
നിറ കണ്ണുകളോടെയാണ്‌ ഇവരുടെ സഹായം വീട്ടമ്മമാര്‍ കൈപ്പറ്റിയത്‌. സാക്ഷരതാ മിഷനില്‍ കീഴില്‍ പഠിച്ച വിദ്യാര്‍ത്ഥികളും മറ്റും സാമൂഹ്യ പ്രതിബദ്ധതയുവരുടെ നേതൃത്വത്തില്‍ സാക്ഷരതാ മിഷന്‍ പ്രവര്‍ത്തകര്‍ സാധനങ്ങള്‍ സമാഹരിച്ചത്‌. കൂടാതെ മുട്ടത്തെ ഉരുള്‍ പൊട്ടലില്‍ പിതാവും വീടും നഷ്ടപ്പെട്ട വിഷ്‌ണുവിന്‌ 25,000 രൂപയുടെ സഹായ ധനവും ഇവര്‍ കൈമാറുകയുണ്ടായി. ഏറെ പരിമിതികള്‍ക്കുള്ളില്‍ ഡയസിന്റെയും ബെന്നിയുടേയും പ്രവര്‍ത്തനം മാതൃകാപരമാണെന്ന്‌ ജില്ലാ- ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗങ്ങള്‍ ജഅഭിപ്രായപ്പെട്ടു.

തൊടുപുഴ ബ്ലോക്ക്‌ നോഡല്‍ പ്രേരക്‌, പ്രേരക്‌ ഡയസ്‌ ജോസഫ്‌, പ്രേരക്‌ ബെന്നി ജോണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ്‌ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ചുക്കാന്‍ പിടിച്ചിട്ടുള്ളത്‌.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top