×

എട്ട്‌ ജില്ലയില്‍ നിന്ന്‌ രണ്ട് ദിവസം കൊണ്ട് 16.43 കോടി – കോടിയേരി ; ബക്കറ്റ് പിരിവ് വിവാദത്തിലേക്ക്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയവര്‍ നിരവധിയാണ്. ദുരിതബാധിതരെ സഹായിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ദുരിതാശ്വാസ നിധിയിലേക്ക് നേരിട്ടു കൈമാറണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍, ഇതിന് വിരുദ്ധമായാണ് സിപിഎം പതിവുപോലെ ബക്കറ്റ് പരിവുമായി ഇറങ്ങി ആളുകളില്‍ നിന്നും പണം സമാഹരിച്ചത്. എന്തായാലും സിപിഎമ്മിന്റെ ബക്കറ്റ് പിരിവ് വലിയ വിജയമായിരിക്കയാണ്. രണ്ട് ദിവസം മാത്രം ബക്കറ്റുമായി പിരിക്കാന്‍ സിപിഎം പ്രവര്‍ത്തകര്‍ ഇറങ്ങിയപ്പോള്‍ ലഭിച്ചത് 16.43 കോടി രൂപയാണ്.

പ്രളയാനന്തര പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാരിനെ സഹായിക്കാനാണ് സിപിഎം ഇക്കഴിഞ്ഞ 18, 19 തിയതികളില്‍ നടത്തിയ ബക്കറ്റ് പിരിച്ചത്.ബക്കറ്റ് പിരിവിലൂടെ സമാഹരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാനാണ് സിപിഎം ശ്രമം. വലിയ തുക തന്നെ രണ്ട് ദിവസം കൊണ്ട് സമാഹരിക്കാനായെന്ന കാര്യം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് അറിയിച്ചത്.

ജില്ലകളില്‍ നിന്നു കിട്ടിയ തുക: തിരുവനന്തപുരം 2.25 കോടി, കൊല്ലം 1.51 കോടി, കോട്ടയം 44 ലക്ഷം, തൃശൂര്‍ 65 ലക്ഷം, പാലക്കാട് 1.37 കോടി, മലപ്പുറം 1.20 കോടി, കോഴിക്കോട് 1.26 കോടി, വയനാട് 10 ലക്ഷം, കണ്ണൂര്‍ 6.39 കോടി, കാസര്‍കോട് 1.25 കോടി. ദുരന്ത ബാധിത ജില്ലകളായതിനാല്‍ എറണാകുളം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട എന്നിവിടങ്ങളില്‍ നിന്നും തൃശ്ശൂര്‍, കോട്ടയം ജില്ലകളിലെ ചില ഭാഗങ്ങളില്‍ നിന്നും ഫണ്ട് പിരിച്ചിട്ടില്ല.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top