×

വൈദ്യുത പോസ്‌റ്റില്‍ കയറിയ പെരുമ്ബാമ്ബ്‌ ഷോക്കടിച്ചു ചത്തു

പൂച്ചാക്കല്‍ (ആലപ്പുഴ)> വൈദ്യുതി പോസ്‌റ്റില്‍ വലിഞ്ഞു കയറിയ പെരുമ്ബാമ്ബ്‌ ഷോക്കടിച്ചു ചത്തു. പൂച്ചാക്കല്‍ പാണാവള്ളി നാല്പത്തെണ്ണീശ്വരത്തിന് സമീപം മരംമുത്തഛന്‍ കവലക്ക് സമീപത്തെ പോസ്റ്റിലാണ്‌ അഞ്ചടിയോളം നീളം വരുന്ന പെരുമ്ബാമ്ബ്‌ ഷോക്കേറ്റ് ചത്തത്.

തിങ്കളാഴ്ച രാത്രി മുതല്‍ നിരന്തരമായി കറന്റ് പരിസര പ്രദേശങ്ങളില്‍ വന്നും പോയി നിന്നതുമായി ബന്ധപ്പെട്ട് പൂച്ചാക്കല്‍ കെ എസ് ഇ ബി യില്‍ പരാതി പറഞ്ഞെങ്കിലും പരാതി നോക്കാന്‍ എത്തിയവര്‍ ലൈന്‍ കമ്ബിയില്‍ കുടുങ്ങിയ പാമ്ബിനെ കണ്ടിരുന്നില്ല.ചൊവ്വാഴ്ച പോസ്‌റ്റിന്‌ സമീപത്തെ വീട്ടിലെ കുട്ടികളായ ജയശങ്കറും ഹരിശങ്കറുമാണ്‌ പാമ്ബ് വൈദ്യുത കമ്ബിയില്‍ കുടുങ്ങിക്കിടക്കുന്നത് കണ്ടത്.

വിവരമറിഞ്ഞെത്തിയ കെഎസ് ഇ ബി ജീവനക്കാര്‍ പാമ്ബിനെ താഴെയിറക്കി. അസിസ്റ്റന്റ് എഞ്ചിനീയര്‍ കെവി സനില്‍, സബ് എഞ്ചിനീയര്‍ എ നന്ദകുമാര്‍, ലൈന്‍മാരായ വിജയകുമാര്‍., സുജിത്ത്, സുരേഷ്‌കുമാര്‍, ദിനേശ് എന്നിവരാണ് പാമ്ബിനെ ലൈനില്‍ നിന്ന് നീക്കം ചെയ്‌തത്‌.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top