×

എം പി പെന്‍ഷന്‍ തുക കൂട്ടാതെ കടന്നപ്പള്ളിക്കും 55,012 തന്നെ – ഒരേക്കറിലധികം ഭൂമിയുള്ള 4 മന്ത്രിമാര്‍ക്ക്‌ മാത്രം എ ക ബാലന്റെ ഭാര്യ ജമീലയ്‌ക്ക്‌ പെന്‍ഷന്‍ 52,000 ശമ്പളം – 90,000

എ ക ബാലന്റെ ഭാര്യ ജമീലയ്‌ക്ക്‌ പെന്‍ഷന്‍ 52,000 ശമ്പളം – 90,000

തിരുവനന്തപുരം: സംസ്ഥാനത്തെ മന്ത്രിമാരുടെ സ്വത്തുവിവരങ്ങള്‍ പുറത്തുവിട്ടു. വാഹനമില്ലാത്ത മുഖ്യമന്ത്രി, സ്വര്‍ണവും ഭൂമിയുമില്ലാത്ത ധനമന്ത്രി, ആയിരം രൂപ മാത്രം മാസവരുമാനമുള്ള തുറമുഖവകുപ്പ് മന്ത്രി… ഇടതു സര്‍ക്കാരിന്റെ ആസ്തി വിവരക്കണക്കുകള്‍ നീങ്ങുന്നത് ഇങ്ങനെയാണ്. കോടിപതിയായ ഒരു മന്ത്രി മാത്രമാണ് ഇപ്പോഴത്തെ മന്ത്രിസഭയിലുള്ളതെന്നാണ് പുറത്തുവിട്ടിരിക്കുന്ന കണക്കുകളില്‍ തെളിയിക്കുന്നത്.

എം പി പെന്‍ഷന്‍ തുക കൂട്ടാതെ കടന്നപ്പള്ളിക്കും 55,012 തന്നെ . ഒരേക്കറിലധികം ഭൂമിയുള്ള 4 മന്ത്രിമാര്‍ക്ക്‌ മാത്രം.

മുഖ്യമന്ത്രി പിണറായി വിജയന് 79,364 രൂപയാണ് മാസ വരുമാനം. 2.20 ലക്ഷത്തിന്റെ സ്വര്‍ണവും 22.77 ലക്ഷം ബാങ്ക് നിക്ഷേപവുമാണ് അദ്ദേഹത്തിനുള്ളത്. കൂടാതെ 95.5 സെന്റിന്റെ ഭൂമിയും കൈവശമുണ്ട്. ധനമന്ത്രി തോമസ് ഐസക്കിന് 55,012 രൂപമാണ് മാസ വരുമാനം. 1.40 ലക്ഷം രൂപ നിക്ഷേപമുണ്ടെന്ന് ഒഴിച്ചാല്‍ സ്വര്‍ണമായോ ഭൂമിയായോ ഒന്നുമില്ല. കൂടാതെ ടി.പി. രാമകൃഷ്ണന്റേയും കെടി ജലീലിന്റേയും കൈയിലും ഒരു തരി സ്വര്‍ണമില്ല.

പട്ടികജാതി പട്ടികവര്‍ഗ വകുപ്പ് മന്ത്രിയായ എ.കെ. ബാലനാണ് കൂട്ടത്തില്‍ സമ്ബന്നന്‍. ആരോഗ്യ ഡയറക്റ്ററായി വിരമിച്ച ഭാര്യയുടെ പേരിലെ നിക്ഷേപമാണ് അദ്ദേഹത്തെ കോടിപതിയാക്കിയത്. വിരമിച്ച ശേഷം ആര്‍ദ്രം മിഷന്‍ സണ്‍സല്‍ട്ടന്റായി ജോലി ചെയ്യുകയാണ് ബാലന്റെ ഭാര്യ ഡോ.പി.കെ ജമീല. ഭാര്യയ്ക്ക് 90,000 രൂപ ശമ്ബളവും പെന്‍ഷന്‍ തുകയായി 52,000 രൂപയും ലഭിക്കുന്നതിനാല്‍ മാസവരുമാനത്തിലും ബാലനാണ് മുന്നില്‍. 2.17 ലക്ഷമാണ് അദ്ദേഹത്തിന്റെ മാസവരുമാനം. സ്വര്‍ണത്തിലും മുന്നില്‍ ബാലന്‍ തന്നെയാണ്. 11 ലക്ഷത്തിന്റെ സ്വര്‍ണമാണ് അദ്ദേഹത്തിനുള്ളത്.

എന്നാല്‍ തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ മാസവരുമാനമാണ് ഉദ്യോഗസ്ഥരെ പോലും കുഴക്കുന്നത്. മാസം 1000 രൂപയാണ് തന്റെ വരുമാനം എന്നാണ് അദ്ദേഹം പറയുന്നത്. എന്നാല്‍ ഇത്ര കുറഞ്ഞ മാസവരുമാനം എന്തുകൊണ്ടാണ് എഴുതിയതെന്ന് ഉദ്യോഗസ്ഥര്‍ക്കും വിശദീകരിക്കാനാവുന്നില്ല. 99,000 രൂപയുടെ സ്വര്‍ണവും 63,822 രൂപ നിക്ഷേപവുമാണ് അദ്ദേഹത്തിനുള്ളത്. ഭൂരിഭാഗം മന്ത്രിമാരും 55,012 രൂപയാണ് ശമ്ബളമായി വാങ്ങുന്നത്. എ.കെ. ശശീന്ദ്രനും സമ്ബത്തില്‍ കുറച്ച്‌ മുന്‍പിലാണ്. 7.10 ലക്ഷം രൂപയുടെ സ്വര്‍ണവും 71.16 ലക്ഷം രൂപയുടെ നിഷേപവുമാണ് അദ്ദേഹത്തിനുള്ളത്. 2.80 ഏക്കര്‍ സ്ഥലവും അദ്ദേഹത്തിന്റെ പേരിലുണ്ട്.

മാത്യു ടി. തോമസ്, കെ. രാജു എന്നിവര്‍ക്ക് സ്വന്തമായി മൂന്ന് വണ്ടിയുള്ളപ്പോള്‍ മുഖ്യമന്ത്രി, സുധാകരന്‍, എം.എം മണി, ടി.പി. രാമകൃഷ്ണന്‍, പി. തിലോത്തമന്‍ എന്നിവര്‍ക്ക് ഒരു വാഹനം പോലുമില്ല. മറ്റുള്ളവര്‍ക്ക് ഓരോ വണ്ടിവീതമാണുള്ളത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top