×

കെഎസ്‌ആര്‍ടിസിയിലെ യൂണിയന്‍കാരുടെ കൊള്ള നടക്കില്ല; അംഗീകൃത യൂണിയനുകള്‍ക്ക് മാത്രം ശമ്ബളത്തില്‍ നിന്ന് പണം കിട്ടുംവിധം ധാരണ

എസ്‌ബിഐ തന്നെ ജീവനക്കാരോട് കാട്ടുന്ന മറ്റൊരു കരാര്‍ ലംഘനവും മനുഷ്യാവകാശ ലംഘനവുമാണ് ജീവനക്കാരി ചൂണ്ടിക്കാട്ടുന്നത്.

നിലവില്‍ അംഗീകാരമുള്ള യൂണിയനുകള്‍ക്ക് മാസവരിയായി ജീവനക്കാരുടെ ശമ്ബളത്തില്‍ നിന്ന് ബാങ്ക് ഒരുവിഹിതം പിടിക്കുന്നുണ്ട്. എന്നാല്‍, ഇത് മറയാക്കി ചില കടലാസ് സംഘടനകള്‍ (കാറ്റഗറി സംഘടനകള്‍, നിയമസഹായവേദി തുടങ്ങിയവ) യൂണിയന്‍ എന്ന പേരില്‍ അക്കൗണ്ട് ബുങ്കില്‍ പതിച്ച്‌ പണം നല്‍കുകയാണ്. ജീവനക്കാരില്‍ പലരും അറിയാതെ അവരുടെ പേരും അക്കൗണ്ട് നമ്ബരും ഒരുപക്ഷേ കള്ളഒപ്പോട് കൂടി വക മാററുന്നതിന് ബാങ്കും കൂട്ടുനില്‍ക്കുന്നുവെന്നാണ് ജീവനക്കാരിയുടെ ആരോപണം.കരാര്‍ പ്രകാരം കെഎസ്‌ആര്‍ടിസിയിലെ രണ്ട് അംഗീകൃത സംഘടനകള്‍ക്ക് മാത്രമാണ് ഇത്തരത്തില്‍ മാസവരി നല്‍കാന്‍ വ്യവസ്ഥയുള്ളത്.കോര്‍പറേഷന് കടമെടുത്ത് നല്‍കുന്ന ശമ്ബളത്തിന്റെ ഒരുഭാഗം ചോരുന്നത് നോക്കി നില്‍ക്കാനേ തൊഴിലാളിക്ക് കഴിയുന്നുള്ളു.

സംസ്ഥാന സര്‍ക്കാരിന്റെ ഓഖി ദുരിതാശ്വാസ നിധി കെഎസ്‌ആര്‍ടിസിയില്‍ അട്ടിമറിക്കാന്‍ ശ്രമിച്ച മാഫിയ സംഘമാണ് ഇതിന് പിന്നിലെന്നാണ് കത്തിലെ ആരോപണം. ഇത്തരം കടലാസ് സംഘടനകളുടെ പ്രവര്‍ത്തനം കോര്‍പറേഷന്റെ സല്‍പേരിന ്കളങ്കം ചാര്‍ത്തുകയാണ്.സമൂഹ മാധ്യമങ്ങളില്‍ വിവിധ ഗ്രൂപ്പുകള്‍ സൃഷ്ടിച്ച്‌ ഇത്തരം കടലാസ് സംഘടനകള്‍ ജീവനക്കാര്‍്ക്കിടയില്‍ വര്‍ഗീയതയും അരാജകത്വവും സൃഷ്ടിക്കുകയാണ്.

രാജമാണിക്യം എംഡിയായിരുന്ന സമയത്ത് ഈ വിഷയത്തില്‍ സര്‍ക്കുലര്‍ പോലും ഇറക്കിയിരുന്നു.മാഫിയ സംഘം എന്തുചെയ്തുകൂട്ടുമെന്ന ഭയം മൂലമാണ് ജീവനക്കാര്‍ പ്രതികരിക്കാത്തത്.ഈ അക്രമം അവസാനിപ്പിക്കണമെന്നാണ് തച്ചങ്കരിയോട് ജീവനക്കാരി ആവശ്യപ്പെടുന്നത്. ഭയരഹിതമായ സാഹചര്യത്തില്‍ പേര് വെളിപ്പെടുത്താമെന്ന ഉറപ്പ് നല്‍കി കൊണ്ട് ആയിരക്കണക്കിന് തൊഴിലാളികള്‍ക്ക് വേണ്ടി കെഎസ്‌ആര്‍ിടിയുടെ ഭാവിയില്‍ പ്രതീക്ഷ അര്‍പ്പിച്ച്‌ പ്രണയിക്കുന്ന പെണ്‍കുട്ടി ആവാനാണ് ഇഷ്ടം എന്ന് പറഞ്ഞുകൊണ്ടാണ് ജീവനക്കാരി കത്ത് അവസാനിപ്പിക്കുന്നത്.

എസ്‌ബിഐ ജനറല്‍ മാനേജര്‍ക്ക് ടോമിന്‍ തച്ചങ്കരി അയച്ച കത്ത് ജീവനക്കാരുടെ പരാതികളുടെ അടിസ്ഥാനത്തിലുള്ളതാണ്. ജീവനക്കാരുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി ചില അനംഗീകൃത യൂണിയനുകളുടെ മാസവരി ബാങ്ക് ശമ്ബളത്തില്‍ നിന്ന്കിഴിക്കുന്നുണ്ട്.കെഎസ്‌ആര്‍ടിസിയുമായുള്ള കരാര്‍ പ്രകാരം അംഗീകൃത യൂണിയനുകള്‍ക്ക് മാത്രമാണ് ജീവനക്കാരുടെ ശമ്ബളത്തില്‍ നിന്ന് ബാങ്ക് പിരിച്ചുനല്‍കേണ്ടത്.എന്നാല്‍, ഇതിന് വിരുദ്ധമായി പിരിവ് നടക്കുന്നതായി പരാതികളില്‍ പറയുന്നത് ശരിയാണെങ്കില്‍ അത് കരാര്‍ ലംഘനമാണ്. ഈ സാഹചര്യത്തില്‍ ജീവനക്കാരുടെ താല്‍പര്യമനുസരിച്ച്‌ അംഗീകൃത യൂണിയനുകള്‍ക്ക് മാത്രമേ മാസവരി പിരിക്കുന്നുള്ളുവെന്ന് ഉറപ്പാക്കണമെന്ന് തച്ചങ്കരി കത്തില്‍ ആവശ്യപ്പെട്ടു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top