×

ഹാക്കര്‍മാര്‍ക്ക്‌ മുമ്പില്‍ കേരള സര്‍ക്കാര്‍ മുട്ട്‌ മടക്കരുത്‌- അഡ്വ. മിഥുന്‍ സാഗര്‍

കേരള സര്‍ക്കാരിന്റെ ഔദ്യേഗിക വെബ്‌ സൈറ്റുകള്‍ ഹാക്ക്‌ ചെയ്‌ത്‌ ഇടതുപക്ഷ ജനാതിപത്യ സര്‍ക്കാറിന്റെ ഭരണ നിര്‍വ്വഹണം തടസ്സപ്പെടുത്തുവാന്‍ ഉളള ഛിത്രശക്തികളുടെ നീക്കങ്ങള്‍ പരാജയപ്പെടുത്തണമെന്ന്‌ ജനാതിപത്യ കേരള യൂത്ത്‌ ഫ്രണ്ട്‌ സംസ്ഥാന പ്രസിഡണ്ട്‌ അഡ്വ. മൈക്കിള്‍ ജെയിംസും സംസ്ഥാന വൈസ്‌ പ്രസിഡണ്ട്‌ അഡ്വ. മിഥുന്‍ സാഗറും സംയുക്തമായി ആവശ്യപ്പെട്ടു.

അഴിമതി രഹിത കേരളം എന്ന ലക്ഷ്യം സൃഷ്‌ടിക്കുന്നതിനായും ഭരണ നിര്‍വ്വഹണത്തിന്റെ വേഗത കൂട്ടുന്നതിനായും പൊതുമരാമത്ത്‌ വകുപ്പ്‌ ആരംഭിച്ച ടെണ്ടര്‍ നടപടികള്‍ തടസ്സപ്പെടുത്തുക എന്ന ഉദ്ദ്യേശത്തോടുകൂടി ചില അജ്ഞാതശക്തികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌ എന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു. കേരള സര്‍ക്കാറിന്റെ വെബ്‌ സൈറ്റുകളുടെയും ഐ.റ്റി സേവനങ്ങളുടെയും സംരക്ഷണം ഉറപ്പു വരുത്തുവാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഒരു സെക്യൂരിറ്റി ഓപ്പറേഷന്‍ സെന്റര്‍ (SOC) സ്ഥാപിക്കണമെന്നും കേരള സര്‍ക്കാറിന്റെ മുഴുവന്‍ ഐ.റ്റി സംവിധാനങ്ങളും ISO 27001 Information Security മാനദണ്‌ഡങ്ങള്‍ക്ക്‌ അനുസൃതമായി പരിഷ്‌കരിക്കണമെന്നും കൂടാതെ ISO 27001 Audit നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ഐ.റ്റി സേവനങ്ങള്‍ തടസ്സപ്പെടുത്തുവാനും ഇടതുപക്ഷ ജനാധിപത്യ സര്‍ക്കാറിന്റെ ജനപ്രീയ പദ്ധതികള്‍ അട്ടിമറിക്കാനുമുളള ശ്രമങ്ങളെ ഫലപ്രദമായി നേരിടാന്‍ ഇതുമൂലം സാധിക്കും.

 

ഇതിലൂടെ മാത്രമേ confidentiality, integrity, availability and accountability എന്നിവ സാധ്യമാകൂ എന്ന്‌ സംയുക്ത പ്രസ്‌താവനയില്‍ ജനാതിപത്യ കേരള യൂത്ത്‌ ഫ്രണ്ട്‌ സംസ്ഥാന പ്രസിഡണ്ട്‌ അഡ്വ. മൈക്കിള്‍ ജെയിംസും സംസ്ഥാന വൈസ്‌ പ്രസിഡണ്ട്‌ അഡ്വ. മിഥുന്‍ സാഗറും കൂട്ടി ചേര്‍ത്തു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top