×

കുളിമുറിയില്‍ ഒളിഞ്ഞുനോക്കിയതിന് കല്ലാര്‍ സ്വദേശി ജയിംസ് അറസ്റ്റില്‍.

ഇടുക്കി: കുളിമുറിയില്‍ ഒളിഞ്ഞുനോക്കിയതിന് മധ്യവയസ്‌കന്‍ അറസ്റ്റില്‍. ഇടുക്കി കല്ലാര്‍ സ്വദേശിയാണ് പിടിയിലായത്.മറപ്പുരയില്‍ കുളിച്ച്‌ കൊണ്ടിരുന്ന യുവതിയെ ഒളിഞ്ഞ് നോക്കിയ മധ്യവയസ്‌കനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. കല്ലാറില്‍ താമസക്കാരനായ ജയിംസ് എന്ന തങ്കച്ചനാണ് പിടിയിലായത്.

വീടിന് പുറത്തുള്ള കുളിമുറിയില്‍ യുവതി കുളിക്കുവാന്‍ കയറിയ സമയത്താണ് മറയുടെ വിടവിലൂടെ ഇയാള്‍ എത്തി നോക്കിയത്.

ഇത് ശ്രദ്ധയില്‍പ്പെട്ട സ്ത്രീ ഉച്ചത്തില്‍ നിലവിളിച്ചതോടെ നാട്ടുകാരും ബന്ധുക്കളും ഓടിയെത്തുകയായിരുന്നു.

നേരത്തെ പുളിയന്‍മലയില്‍ താമസിച്ച്‌ വന്നിരുന്ന ഇയാള്‍ അടുത്തിടെയാണ് ഇവിടേയ്ക്ക് താമസത്തിന് എത്തിയത്. പൊലീസിന് കൈമാറിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top