×

കുമ്ബസാര രഹസ്യം വെച്ച്‌ വൈദികരുടെ പീഡനം: കേസെടുത്ത് അന്വേഷിക്കണമെന്ന് ഡി.ജി.പിക്ക് വിഎസിന്റെ കത്ത്;

തിരുവനന്തപുരം: ഓര്‍ത്തഡോക്സ് സഭയിലെ അഞ്ച് വൈദികര്‍ കുമ്ബസാര രഹസ്യം വെച്ച്‌ ബ്ലാക്‌മെയില്‍ ചെയ്ത് ഒരു കുടുംബിനിയെ പീഡിപ്പിച്ച സംഭവത്തില്‍ ഭര്‍ത്താവ് പരസ്യമായി നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണമെന്ന് ഭരണപരിഷ്‌ക്കാര കമ്മിഷന്‍ അധ്യക്ഷന്‍ വി എസ്. അച്യുതാനന്ദന്‍.

ഇത് സംബന്ധിച്ച്‌ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയ്ക്ക് വി എസ് കത്ത് നല്‍കി. ഒരു ക്രിമിനല്‍ കേസ് സംബന്ധിച്ച്‌ കിട്ടിയ നിര്‍ണായക വിവരം പൊലീസിന് കൈമാറുകയാണ് സഭ ചെയ്യേണ്ടതെന്ന് വി എസ് ഓര്‍ത്തഡോക്‌സ് സഭയോട് നിര്‍ദ്ദേശിച്ചു.അതേ സമയം ലൈംഗികാരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് അഞ്ച് വൈദികര്‍ക്കെതിരെ ഓര്‍ത്തഡോക്‌സ് സഭ നടപടിയെടുത്തിരുന്നു.പരാതിയുയര്‍ന്ന അഞ്ച് വൈദികരെയും അന്വേഷണ വിധേയമായി സഭ നേതൃത്വം സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top