×

ട്രാന്‍സ്‌ജെന്‍ഡര്‍ സൗന്ദര്യമത്സരത്തിനായി കൊച്ചി ഒരുങ്ങി

കൊച്ചി: ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് സമൂഹത്തിന്റെ കൂട്ടായ്മയായ ദ്വയ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ആര്‍ട്‌സ് ആന്‍ഡ് കള്‍ചറല്‍ സൊസൈറ്റി സംഘടിപ്പിക്കുന്ന രണ്ടാമത് ട്രാന്‍സ്‌ജെന്‍ഡര്‍ സൗന്ദര്യമത്സരത്തിനായി കൊച്ചി ഒരുങ്ങി.ട്രാന്‍സ്ജെന്‍ഡര്‍ സൗന്ദര്യസങ്കല്‍പ്പത്തിന്റെ പൂര്‍ണതയില്‍ 16 പേരാണ് മത്സരരംഗത്തുള്ളത്.

മുഖസൗന്ദര്യം മാത്രമല്ല ഇവിടെ മാനദണ്ഡം. വ്യക്തിത്വവും ഒപ്പം ട്രാന്‍സ് വിഭാഗത്തിന്റെ പ്രശ്‌നങ്ങള്‍ പൊതുസമൂഹത്തിന്റെ മുന്നിലെത്തിക്കാനുള്ള ആര്‍ജ്ജവവും കരുത്തും ഒത്തിണങ്ങിയ ഇവരില്‍ ഒരാളായിരിക്കും 2018ലെ ക്യൂന്‍ ഓഫ് ദയ.മൂന്ന് വിഭാഗങ്ങളിലായാണ് മത്സരം. ഇതിന്റെ ഭാഗമായി കഴിഞ്ഞ ഒരാഴ്ചയായി കൊച്ചിയില്‍ ഗൂമിങ് നടക്കുന്നുണ്ട്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന ഓഡിയേഷനിലൂടെ തെരഞ്ഞടുത്ത 16 ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് മത്സരാര്‍ഥികളായി റാമ്ബിലിറങ്ങും. മൂന്നു റൗണ്ടുകളിലായാണ് മത്സരം. വിജയിക്ക് 50,000 രൂപ സമ്മാനമായി നല്‍കും.

സിനിമാതാരങ്ങളായ മമ്മൂട്ടി, വിജയ് സേതുപതി, ജയസൂര്യ, നദിയ മൊയതു, മംമ്ത മോഹന്‍ദാസ്, ഇനിയ, റീമ കല്ലിങ്കല്‍ എന്നിവര്‍ ഷോ കാണാനെത്തും. ഷോയുടെ ഭാഗമായി ചലച്ചിത്രലോകത്തെ പ്രമുഖര്‍ അണിനിരക്കുന്ന നൃത്തസംഗീത നിശയും ഉണ്ടാകും. ആരോഗ്യമന്ത്രി കെകെ ശൈലജയും ചടങ്ങില്‍ സംബന്ധിക്കും

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top