×

വാഗ്ദാനം ചെയ്തിരുന്ന പദവികള്‍ കൊടുക്കാതിരുന്നത് വിനയായി: ശ്രീധരന്‍ പിള്ള

ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ തിരിച്ചടിയായത് ബിഡിജെഎസിനെ പിണക്കിയതാണെന്ന് എന്‍ഡിഎ സ്ഥാനാര്‍ഥിയായിരുന്ന പി.എസ്. ശ്രീധരന്‍ പിള്ള. ബിഡിജെഎസ് പിന്തുണ ഉണ്ടായിരുന്നെങ്കില്‍ ചെങ്ങന്നൂരില്‍ മികച്ച പ്രകടനം നടത്താനാകുമായിരുന്നെന്നും ശ്രീധരന്‍ പിള്ള അവകാശപ്പെട്ടു. വാഗ്ദാനം ചെയ്തിരുന്ന പദവികള്‍ അവര്‍ക്കു കൊടുക്കാതിരുന്നതു വിനയായി. സമുദായ താല്‍പര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ശൈലിയല്ല ബിജെപിക്ക്. ഇക്കാര്യം തിരഞ്ഞെടുപ്പിനു മത്സരിക്കുമ്പോള്‍ തന്നെ ബോധ്യമുണ്ടായിരുന്നുവെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു.

എസ്എന്‍ഡിപി വോട്ടുകള്‍ സിപിഐഎമ്മിന് കിട്ടി. സാമുദായിക വോട്ടുകള്‍ സ്വന്തമാക്കുന്നതില്‍ മറ്റു പാര്‍ട്ടികള്‍ സിപിഐഎമ്മിനെ കണ്ടുപഠിക്കണമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു ശേഷം ഇതാദ്യമായാണ് ശ്രീധരന്‍ പിള്ള നേതൃത്വത്തിനെതിരെ അതൃപ്തി പരസ്യമാക്കുന്നത്. നേരത്തേ കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച് യുഡിഎഫ് സ്ഥാനാര്‍ഥി ഡി.വിജയകുമാറും രംഗത്തെത്തിയിരുന്നു.

ചരിത്ര ഭൂരിപക്ഷത്തിനാണു ചെങ്ങന്നൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി ചെറിയാന്‍ തിരഞ്ഞെടുക്കപ്പെട്ടത്. സജി 67303 വോട്ടുകള്‍ നേടിയപ്പോള്‍ വിജയകുമാറിന് 46347 വോട്ട് മാത്രമാണു ലഭിച്ചത്. ശ്രീധരന്‍ പിള്ളയ്ക്കു ലഭിച്ചതാകട്ടെ 35270 വോട്ടുകളും.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top