×

നിര്‍മ്മാതാവിന്റെ ഭാര്യ അദ്ദേഹത്തിന്റെ ലൈംഗികാവശ്യം സാധിച്ചുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് തന്നെ സമീപിച്ചു; വെളിപ്പെടുത്തലുമായി ശ്രേഷ്ഠ

വിട്ടുവീഴ്ച്ചകള്‍ക്ക് തയ്യാറാകാതെ സിനിമാരംഗത്ത് പിടിച്ചു നില്‍ക്കാനാവില്ലെ

തെലുങ്ക് സിനിമാ മേഖലയില്‍ കാസ്റ്റിംഗ് കൗച്ച്‌ വിവാദം ആളിക്കത്തിക്കൊണ്ടിരിക്കുകയാണ്. നടി ശ്രീ റെഡ്ഡിയുടെ വെളിപ്പെടുത്തലിന് പിന്നാലെ നിരവധി പേര്‍ പുതിയ വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിന്നു. ഇപ്പോഴിതാ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം തുറന്നുപറഞ്ഞിരിക്കുകയാണ് ഗാനരചയിതാവ് ശ്രേഷ്ഠ. ഇന്ത്യ ടുഡേയുമായുള്ള അഭിമുഖത്തിലാണ് ഗാനരചയിതാക്കളും ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്നുവെന്ന വെളിപ്പെടുത്തല്‍ നടത്തിയത്.

സിനിമയിലെ ആദ്യകാലങ്ങളില്‍ ഒരു നിര്‍മാതാവിന്റെ ഭാര്യതന്നെ അദ്ദേഹത്തിന്റെ ലൈംഗിക താല്‍പര്യം സാധിച്ചുകൊടുക്കാനാവശ്യപ്പെട്ട് തന്നെ സമീപിച്ചിട്ടുണ്ടെന്ന് ശ്രേഷ്ഠ വെളിപ്പെടുത്തി. ഞാനിപ്പോള്‍ സിനിമയുമായുള്ള ബന്ധം നിര്‍ത്തിവെച്ചിരിക്കുകയാണ്. കുറച്ചു ദുരനുഭവങ്ങള്‍ നേരിടേണ്ടി വന്നതിന്റെ പശ്ചാത്തലത്തിലാണിത്. ചില വിട്ടുവീഴ്ച്ചകള്‍ക്ക് തയ്യാറാകാതെ സിനിമാരംഗത്ത് പിടിച്ചു നില്‍ക്കാനാവില്ലെന്ന് പലരും എന്നോട് പറഞ്ഞു ശ്രേഷ്ഠ പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top