×

സരിത എസ് നായര്‍ രാഷ്ട്രീയത്തിലേക്ക്; സ്ഥിരീകരണവുമായി പാര്‍ട്ടി നേതാവ്

നാഗര്‍കോവില്‍: സോളര്‍ കേസ് പ്രതി സരിത എസ്.നായര്‍ രാഷ്ട്രീയത്തിലേക്ക് കടക്കുന്നു. ആര്‍കെ നഗര്‍ എംഎല്‍എയായ ടിടിവി ദിനകരന്റെ ‘അമ്മ മക്കള്‍ മുന്നേറ്റ കഴക’ത്തില്‍ ചേരാനാണു സരിത താല്‍പര്യം പ്രകടിപ്പിച്ചിരിക്കുന്നത്. ഇക്കാര്യം പാര്‍ട്ടിയുടെ നേതാക്കളിലൊരാളായ കെ.ടി. പച്ചമാലിനെ സരിത അറിയിച്ചു.

വിവരം പാര്‍ട്ടി നേതൃത്വത്തെ അറിയിക്കുമെന്നും അന്തിമ തീരുമാനം അവിടെ നിന്നാണുണ്ടാകുകയെന്നും അണ്ണാഡിഎംകെ എംഎല്‍എ കൂടിയായ പച്ചമാല്‍ വ്യക്തമാക്കി. കന്യാകുമാരി എംഎല്‍എയായ ഇദ്ദേഹം നിലവില്‍ ദിനകരന്‍ പക്ഷത്താണ്. മുന്‍ മന്ത്രിയുമാണ് പച്ചമാല്‍. നാഗര്‍കോവില്‍ തമ്മത്തുകോണത്തു വച്ചായിരുന്നു പച്ചമാലുമായി സരിത കൂടിക്കാഴ്ച നടത്തിയത്. അദ്ദേഹത്തെ ഷാള്‍ അണിയിച്ച സരിത പാര്‍ട്ടിയില്‍ ചേരാനുള്ള ആഗ്രഹത്തിനു പിന്നിലെ കാരണവും വ്യക്തമാക്കിയതായാണു സൂചന.

 

ഈ സാഹചര്യത്തിലാണു സരിത രാഷ്ട്രീയത്തിലേക്കു ചുവടു മാറുന്നതെന്നാണു റിപ്പോര്‍ട്ടുകള്‍. അണ്ണാഡിഎംകെയില്‍ നിന്നു തെറ്റിപ്പിരിഞ്ഞ ദിനകരന്‍ 2018 മാര്‍ച്ച്‌ 15നാണു പുതിയ പാര്‍ട്ടിയായ അമ്മ മക്കള്‍ മുന്നേറ്റ കഴകം പ്രഖ്യാപിച്ചത്.

 

സോളര്‍ കേസില്‍ ജാമ്യം ലഭിച്ചതിനു ശേഷം സരിത പ്രവര്‍ത്തനമേഖല തമിഴ്നാട്ടിലേക്കു മാറ്റിയിരുന്നു. കന്യാകുമാരി തക്കലയില്‍ ചെറുകിട വ്യവസായത്തിനായിരുന്നു ശ്രമം. കേരള-തമിഴ്നാട് അതിര്‍ത്തി പ്രദേശത്തായിരുന്നു താമസം. ഇതിനിടെ വ്യവസായം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ടു കോണ്‍ഗ്രസില്‍ നിന്നു ചില തിരിച്ചടികള്‍ നേരിട്ടതായാണു സൂചന.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top