×

പൊലീസ് നീനുവിന്റെ മൊഴിയെടുത്തത് രാത്രി എട്ടു മുതല്‍ പുലര്‍ച്ചെ ഒന്നര വരെ; അസമയത്തെ മൊഴിയെടുപ്പ് വിവാദത്തില്‍

കോട്ടയം: പ്രണയ വിവാഹം ചെയ്തതിന്റെ പേരില്‍ കെവിന്‍ പി ജോസഫ് കൊല്ലപ്പെട്ട കേസില്‍, കെവിന്റെ ഭാര്യ നീനുവിന്റെ മൊഴിയെടുപ്പ് വിവാദത്തില്‍. വെള്ളിയാഴ്ച രാത്രി എട്ടു മുതല്‍ ശനിയാഴ്ച പുലര്‍ച്ചെ ഒന്നര വരെയാണ് പൊലീസ് നീനുവിന്റെ മൊഴി രേഖപ്പെടുത്തിയത്. മാധ്യമ ശ്രദ്ധ ഒഴിവാക്കാനാണ് ഇതെന്നു പൊലീസ് പറയുന്നുണ്ടെങ്കിലും അസമയത്തെ മൊഴിയെടുപ്പിനെതിരെ വിമര്‍ശം ശക്തമായി.

വെള്ളിയാഴ്ച രാത്രി എട്ടുമുതല്‍ ശനിയാഴ്ച പുലര്‍ച്ചെ ഒന്നരവരെ കെവിന്റെ നട്ടാശേരിയിലെ വീട്ടിലെത്തിയാണ് പൊലീസ് നീനുവിന്റെ മൊഴി രേഖപ്പെടുത്തിയത്. വീട്ടുകാരുടെ അനുവാദത്തോടെയാണ് ഈ സമയം മൊഴി രേഖപ്പെടുത്തിയതെന്നും മാധ്യമ ശ്രദ്ധ ഒഴിക്കാനാണ് ഇതെന്നും പൊലീസ് പറയുന്നു.

അഞ്ചര മണിക്കൂറിലേറെ നീണ്ട മൊഴിയെടുപ്പില്‍ കെവിനെ തട്ടിക്കൊണ്ടുപോയ ദിവസത്തെ സംഭവങ്ങളാണ് പ്രധാനമായും പൊലീസ് ചോദിച്ചറിഞ്ഞത്. നീനുവിന്റെ ബാല്യകാല്യം മുതലുള്ള കാര്യങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. സാമ്ബത്തിക അന്തരവും ജാതിയിലെ വ്യത്യാസവുമാണു സ്വന്തം വീട്ടുകാരെ പ്രകോപിപ്പിച്ചതെന്നു 34 പേജുള്ള മൊഴിയില്‍ നീനു പറയുന്നു.

ഇതിനിടെ കേസില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതികളാകില്ലെന്ന് അന്വേഷണ സംഘത്തലവന്‍ ഐജി വിജയ് സാഖറെ പറഞ്ഞു. പൊലീസുകാര്‍ക്ക് കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്നതിന് തെളിവുകള്‍ ലഭിച്ചിട്ടില്ലി. എന്നാല്‍ കൃത്യനിര്‍വഹണത്തില്‍ വീഴ്ച ഉണ്ടായിട്ടുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top