×

ഊരിപോരാന്‍ പ്രയാസം- പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പുനഃപരിശോധിക്കുന്നത് പഠിക്കാന്‍ സമിതി – മന്ത്രി തോമസ്

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പുനഃപരിശോധിക്കുന്നത് പഠിക്കാന്‍ സമിതിയെ നിയോഗിക്കാന്‍ ധനവകുപ്പ് തീരുമാനിച്ചു. പദ്ധതിയില്‍ നിന്ന് പിന്മാറുമ്ബോളുണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച്‌ പഠിക്കാനാണ് സമതി. നിയമസഭയില്‍ ധനകാര്യ മന്ത്രി തോമസ് ഐസക്കാണ് ഇക്കാര്യം അറിയിച്ചത്.

രണ്ട് ആഴ്ചകള്‍ക്കകം സമിതിയെ നിയമിക്കും. സമിതിയംഗങ്ങളെ കണ്ടെത്താന്‍ ധനവകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരുന്നു. ഒരു ജഡ്ജി അടങ്ങുന്ന സമിതിയേയാണ് നിയമിക്കുക. ഈ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും തോമസ് ഐസക് അറിയിച്ചു.

പങ്കാളിത്ത പെന്‍ഷന്‍ സമ്ബ്രദായം മാറ്റി സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍രീതി പുനഃസ്ഥാപിക്കുമെന്നത് എല്‍.ഡി.എഫിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു.

സമിതിയില്‍ ആരെയൊക്കെ ഉള്‍പ്പെടുത്തണമെന്ന് തീരുമാനമായിട്ടില്ല. രണ്ടുവര്‍ഷമായിട്ടും സര്‍ക്കാര്‍ വാഗ്ദാനം പാലിക്കാത്തതില്‍ ഭരണപക്ഷ സംഘടനകള്‍ക്ക് പ്രതിഷേധമുണ്ടായിരുന്നു.

2013-ല്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് പങ്കാളിത്തപെന്‍ഷന്‍ നടപ്പാക്കിയത്. സര്‍ക്കാരിന്റെ ഭീമമായ പെന്‍ഷന്‍ ബാധ്യത കുറയ്ക്കുകയായിരുന്നു ലക്ഷ്യം. ഇതിനെതിരേ ജീവനക്കാരുടെ സംഘടനകള്‍ നടത്തിയ പ്രക്ഷോഭത്തെ എല്‍.ഡി.എഫ്. പിന്തുണച്ചിരുന്നു.

2014 ഏപ്രില്‍ ഒന്നിനുശേഷം നിയമിക്കപ്പെട്ടവര്‍ക്കാണ് പങ്കാളിത്ത പെന്‍ഷന്‍ ഏര്‍പ്പെടുത്തിയത്. ഇവരുടെ ശമ്ബളത്തിന്റെ പത്തുശതമാനം നാഷണല്‍ പെന്‍ഷന്‍ സ്‌കീമില്‍ നിക്ഷേപിക്കുന്നുണ്ട്. തുല്യമായ തുക സര്‍ക്കാരും നല്‍കും. ഈ വിഭാഗത്തിലുള്ള ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 60 ആയും വര്‍ധിപ്പിച്ചിരുന്നു.പെന്‍ഷന്‍ഭാരം ലഘൂകരിക്കുന്നതിനായി കേന്ദ്രസര്‍ക്കാറും വിവിധ സംസ്ഥാന സര്‍ക്കാറുകളും സ്വീകരിച്ച നടപടിയെത്തുടര്‍ന്നാണ് സംസ്ഥാനത്തും പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പാക്കിയത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top