×

കെവിന്റെ കുടുംബത്തിന് വീട് വയ്ക്കാനും ഭാര്യ നീനുവിന് പഠന സഹായവും നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം

കോട്ടയത്ത് പ്രണയിച്ച പെണ്‍കുട്ടിയെ വിവാഹം ചെയ്തതിന്റെ പേരില്‍ കൊലപ്പെട്ട ദളിത് ക്രിസ്ത്യന്‍ യുവാവ് കെവിന്റെ കുടുംബത്തിന് സഹായം നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കെവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ സഹായധനം നല്‍കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. നീനുവിന്റെ പഠനം സര്‍ക്കാര്‍ ഏറ്റെടുക്കും . കെവിന്റെ കുടുംബത്തിന് വീട് വയ്ക്കാനുള്ള സഹായവും സര്‍ക്കാര്‍ നല്‍കും.

സ്വന്തമായി ഒരു വീടു പോലുമില്ലാത്ത കുടുംബത്തിന്റെ ഏകപ്രതീക്ഷയായിരുന്നു കൊലപ്പെട്ട കെവിന്‍. കുടുംബ സഹിതം നട്ടാശ്ശേരിയില്‍ വാടകയ്ക്കാണ് ഇവര്‍ താമസിച്ചിരുന്നത്. കെവിന്‍റെ പിതാവ് ജോസഫിനുള്ള ടൂവീലര്‍ വര്‍ക്ഷോപ്പിലെ വരുമാനമാണ് കുടുംബത്തിന്റെ ഇപ്പോഴുള്ള ഏക ഉപജീവന മാര്‍ഗം.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top