×

ബാര്‍ കോഴ- വി എസിന്റെയും മന്ത്രി സുനില്‍കുമാറിന്റെയും മുരളീധരന്‍ എം പിയുടേയും ഹര്‍ജികള്‍ സ്വീകരിച്ചു; വൈക്കം വിശ്വന്‍ കൊടുത്തില്ല

തിരുവനന്തപുരം: ബാര്‍കോഴ കേസില്‍ മാണിയെ കുറ്റവിമുക്തനാക്കിയ മൂന്നാം ത്വരിതാന്വേഷണ റിപ്പോര്‍ട്ട് തള്ളണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാര്‍ സമര്‍പിച്ച ഹരജി തിരുവനന്തപരും വിജിലന്‍സ് പ്രത്യേക കോടതി ഫയലില്‍ സ്വീകരിച്ചു.

കേസില്‍ ജൂലൈ നാലിന് കോടതി വാദം കേള്‍ക്കും. വി.എസ് അച്യുതാനന്ദന്‍, വി.എസ് സുനില്‍കുമാര്‍, ബി.ജെ.പി നേതാവ് വി.മുരളീധരന്‍, സി.പി.ഐ അഭിഭാഷക സംഘടന എന്നിവരാണ് കേസിലെ പരാതിക്കാര്‍.

അതേസമയം പരാതിക്കാരയ വൈക്കം വിശ്വനും സാറാ ജോസഫും വീണ്ടും അപേക്ഷ സമര്‍പിച്ചിട്ടില്ല. കേസ് വാദിച്ചിരുന്ന സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ കെ.പി സതീഷനെ ചുമതലയില്‍ നിന്നും ഒഴിവാക്കിയതായി വിജിലന്‍സ് നിയമോപദേശകന്‍ കോടതിയെ അറിയിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top