×

സിപിഎമ്മിനെതിരെ ആത്മഹത്യാ കുറിപ്പെഴുതി മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കായലില്‍ ചാടി; തിരച്ചില്‍ തുടരുന്നു

വൈപ്പിന്‍: സിപിഎമ്മിനെതിരെ ആത്മഹത്യാ കുറിപ്പ് എഴുതിവെച്ച്‌ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചി അഴിമുഖത്ത് ബോട്ടില്‍ നിന്നും കായലിലേക്ക് ചാടി. എളങ്കുന്നപ്പുഴ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് വി.കെ.കൃഷ്ണന്‍(74) ആണ് ഫോര്‍ട്ടുകൊച്ചിക്കുള്ള ഫെറി ബോട്ടില്‍ നിന്നും കായലിലേക്ക് ചാടിയത്.

ചൊവ്വാഴ്ച രാത്രി ഏഴരയോടെയായിരുന്നു സംഭവം. ബോട്ടിലുണ്ടായിരുന്ന ഒരു യാത്രക്കാരന്റെ കയ്യില്‍ ആത്മഹത്യാ കുറിപ്പ് ഏല്‍പ്പിച്ചിട്ടായിരുന്നു കായലിലേക്ക് ചാടിയത്. കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ ബിജെപി പിന്തുണച്ചതോടെ കൃഷ്ണന് പ്രസിഡന്റ് സ്ഥാനം നഷ്ടമായിരുന്നു.

എന്നാല്‍ സ്ഥാനനഷ്ടമല്ല ആത്മഹത്യയ്ക്ക് കാരണമെന്ന് ആത്മഹത്യാ കുറിപ്പില്‍ പറയുന്നു. തന്നെ പുകച്ച്‌ പുറത്തു ചാടിക്കുന്ന ഒരു പാര്‍ട്ടിയാണ് എളങ്കുന്നപ്പുഴ ലോക്കല്‍ കമ്മിറ്റിയെന്നാണ് കുറിപ്പില്‍ ആരോപിക്കുന്നത്. താന്‍ തെറ്റുകളുടെ കൂമ്ബാരമാണെന്നും അതില്‍ പറയുന്നു. നിലവില്‍ സിപിഎമ്മിന്റെ ലോക്കല്‍ കമ്മിറ്റി അംഗമായ കൃഷ്ണന്‍ തിങ്കളാഴ്ച നടന്ന ലോക്കല്‍ കമ്മിറ്റിയിലും ചൊവ്വാഴ്ച വൈകീട്ട് നടന്ന പഞ്ചായത്ത് കമ്മിറ്റിയിലും പങ്കെടുത്തിരുന്നു.

2005-10 കാലയളവില്‍ വിഎസ് പക്ഷം നടത്തിയ ചെറുത്തു നില്‍പ്പിനൊപ്പമായിരുന്നു കൃഷ്ണന്‍. കായലിലേക്ക് ചാടിയ കൃഷ്ണന് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top