×

മൂന്നൂറ്റിയെട്ട് സ്ത്രീകള്‍ക്കൊപ്പം സഞ്ജയ് ദത്ത് കിടപ്പറ പങ്കിട്ടു; സംവിധായകന്റെ വിവാദ വെളിപ്പെടുത്തല്‍

സഞ്ജയ് ദത്തിനെക്കുറിച്ച് വിവാദ പരാമര്‍ശങ്ങള്‍ നടത്തി സഞ്ജു ചിത്രത്തിന്റെ സംവിധായകന്‍ രാജ്കുമാര്‍ ഹിരാനി. ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സിനിമാ പ്രൊമോഷന് വേണ്ടിയെന്നോണമുള്ള സംവിധായകന്റെ പരാമര്‍ശം.

നിരവധി സ്ത്രീകളുമായി ശാരീരികബന്ധം പുലര്‍ത്തിയ ആളാണ് സഞ്ജയ് ദത്തെന്നും 308 സ്ത്രീകള്‍ക്കൊപ്പം അദ്ദേഹം ഉറങ്ങിയിട്ടുണ്ടെന്നും സംവിധായകന്‍ പറയുന്നു. അദ്ദേഹത്തിന്റെ സൗന്ദര്യവും ജീവിത രീതിയും കണ്ടായിരുന്നില്ല പെണ്‍കുട്ടികള്‍ക്ക് അദ്ദേഹത്തോട് അടുപ്പം തോന്നിയിരുന്നത്. സ്വന്തം അമ്മയുടെ വ്യാജ ശവകല്ലറ കാണിച്ചാണ് സഞ്ജയ് ദത്ത് പല പെണ്‍കുട്ടികളെയും തന്നിലേക്ക് അടുപ്പിച്ചിരുന്നതെന്നും സംവിധായകന്‍ പറയുന്നു.

‘ സഞ്ജയ് ഒരു പെണ്‍കുട്ടിയുമായി ബന്ധം തുടങ്ങുന്നത് തന്നെ ഒരു പ്രത്യേക രീതിയിലാണ്. തന്റെ സ്വന്തം അമ്മയുടെ ശവക്കലറ കാണിക്കാനെന്ന പേരില്‍ അവളെ കൂട്ടിക്കൊണ്ടുപോകും. ‘എന്റെ അമ്മയെ കാണാന്‍ വേണ്ടിയാണ് ഞാന്‍ നിന്നെ ഇവിടെ കൊണ്ടുവന്നത് ‘എന്നാണ് അവരോട് പറയുക. ഇതോടെ പെണ്‍കുട്ടിയ്ക്ക് മാനസികമായി ഒരു അടുപ്പം സഞ്ജുവിനോട് തോന്നും. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അത് അയാളുടെ അമ്മയുടെ ശവക്കലറ ആയിരിക്കില്ല. ഹിരാനി പറയുന്നു.

ഏതെങ്കിലും പെണ്‍കുട്ടി സഞ്ജയുമായുള്ള ബന്ധം ഒഴിവാക്കിയാല്‍ അയാള്‍ തന്റെ സുഹൃത്തിന്റെ കാര്‍ എടുക്കുകയും ഈ പെണ്‍കുട്ടിയുടെ വീടിന് മുന്നില്‍നിര്‍ത്തിയിട്ട മറ്റൊരു കാറില്‍ കൊണ്ട് ഇടിക്കുകയും ചെയ്യും. തന്റെ കാമുകിയുടെ പുതിയ ബോയ്ഫ്രണ്ടിന്റെ കാറാണ് അതെന്നാണ് സഞ്ജയുടെ വിശ്വാസമെന്ന് ഹിരാനി പറയുന്നു.തന്റെ കാലത്തുണ്ടായിരുന്ന ഒരുവിധം നടിമാരുമൊക്കെയായി ബന്ധം പുലര്‍ത്തിയിരുന്ന ആളായിരുന്നു സഞ്ജയ് എന്നും ഹിരാനി പറയുന്നു.

അതേസമയം ഷൂട്ടിങ്ങ് നടക്കുന്നതിന്റെ മിക്ക ദിവസവും താന്‍ സഞ്ജയ് ദത്തിനെ വിളിക്കാറുണ്ടായിരുന്നെന്നും എന്ത് തരം മാനസികാവസ്ഥയാണ് ഇത്തരത്തിലുള്ള സംഭവള്‍ ഉണ്ടാകുന്നതിന് മുന്‍പ് താങ്കള്‍ക്ക് അനുഭവപ്പെട്ടിരുന്നത് എന്ന് ചോദിക്കാറുണ്ടായിരുന്നെന്നും രണ്‍ബീര്‍ കപൂര്‍ പറയുന്നു. മയക്കുമരുന്നിന് അടിമയയായിരിക്കെ സ്വന്തം പിതാവായ സുനില്‍ ദത്തിന്റെ തലയില്‍ മെഴുകിരി കത്തിച്ച് സഞ്ജയ് പൊള്ളിച്ചിരുന്നെന്നും ഇതൊന്നും അദ്ദേഹം അറിഞ്ഞുകൊണ്ടു ചെയ്തിരുന്നതായിരുന്നില്ലെന്നും രണ്‍ബീര്‍ ഇന്ത്യാടുഡേയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ പറയുന്നു

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top