×

മുലയൂട്ടല്‍’ കവര്‍ചിത്രം; ഒരാള്‍ക്ക് അശ്ലീലമെന്ന് തോന്നുന്നത് മറ്റൊരാള്‍ക്ക് കവിതയാകാമെന്ന് കോട

ഗൃഹലക്ഷ്മിയുടെ ‘മുലയൂട്ടല്‍’ ക്യാംപെയിനിന്റെ ഭാഗമായുള്ള കവര്‍ ചിത്രത്തില്‍ യാതൊരു അശ്ലീലവുമില്ലെന്ന് കേരള ഹൈക്കോടതി.  മോഡല്‍ കുഞ്ഞിനെ മുലയുട്ടുന്ന ചിത്രം അശ്ലീലമാണെന്ന് കാണിച്ച് ഫെലിക്‌സ് എംഎ നല്‍കിയ പരാതി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം. സദാചരത്തെ മുറിവേല്‍പ്പിക്കുന്നു എന്നത് അബദ്ധമായ കാഴ്ചപ്പാടാണ്. ഒരാള്‍ക്ക് അശ്ലീലമെന്ന് തോന്നുന്നത് മറ്റൊരാള്‍ക്ക് കവിതയാകാമെന്ന് കോടതി പറഞ്ഞു.

‘ആ ചിത്രത്തില്‍ യാതൊരു അശ്ലീലവും കണ്ടെത്താന്‍ കോടതിക്കു സാധിച്ചില്ല. അതിന്റെ അടിക്കുറിപ്പിലും പുരുഷന്‍മാര്‍ക്കെതിരുള്ള യാതൊന്നും കണ്ടില്ല. രാജ രവിവര്‍മയുടെ ചിത്രങ്ങള്‍ കാണുന്ന അതേ കണ്ണോടെയാണ് കോടതി ആ ചിത്രം കണ്ടത്. കാണുന്നവന്റെ കണ്ണിലാണ് സൗന്ദര്യവും അശ്ലീലവുമെല്ലാം.’ കോടതി പറഞ്ഞു.

ലൈംഗികാതിക്രമങ്ങളില്‍ നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള നിയമപ്രകാരവും (ജുവനൈല്‍ ജസ്റ്റിസ് ആക്ട് സെക്ഷന്‍ 45) സ്ത്രീകളെ അശ്ലീലമായി ചിത്രീകരിക്കുന്നതിനെതിരെയുള്ള വകുപ്പുപ്രകാരവുമാണ് പരാതി നല്‍കിയിരുന്നത്. പരാതിക്കാരന്റെ വാദങ്ങള്‍ കോടതി അംഗീകരിച്ചില്ല. ഇന്ത്യന്‍ കല മനുഷ്യ ശരീരത്തിന്റെ സൗന്ദര്യാസ്വാദനത്തിന് ഏറെ പ്രാധാന്യം നല്‍കിയിരുന്നുവെന്ന് അജന്തയിലെ ചിത്രങ്ങളേയും കാമസൂത്ര പുസ്തകത്തെയും കുറിച്ച് പരാമര്‍ശിച്ചുകൊണ്ട് കോടതി പറഞ്ഞു. ശരീരം തുടച്ചുമാറ്റുന്നതിനുള്ള അശുദ്ധമായ കൂട്ടിച്ചേര്‍ക്കലല്ലെന്നും കോടതി പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top