×

മമ്മൂട്ടിയുടെ പുള്ളിക്കാരാന്‍ സ്റ്റാറാ സിനിമയുടെ സെറ്റില്‍ മോശം അനുഭവം- നടി അര്‍ച്ചന പത്മിനി;

മമ്മൂട്ടിയുടെ ലൊക്കേഷനില്‍ വെച്ചുണ്ടായ ദുരനുഭവമാണ് അര്‍ച്ചന പത്മിനി തുറന്നു പറഞ്ഞത്.

മമ്മൂട്ടിയുടെ പുള്ളിക്കാരാന്‍ സ്റ്റാറാ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ വച്ച്‌ പ്രൊഡക്ഷന്‍ കണ്‍ട്രോളറില്‍ നിന്നും തനിക്ക് ദുരനുഭവം ഉണ്ടായെന്നാണ് അര്‍ച്ചന പത്മിനി വെളിപ്പെടുത്തിയത്. പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ബാദുഷായുടെ അസിസ്റ്റന്റ് ഷെറിന്‍ സ്റ്റാന്‍ലി തന്നോട് അപമര്യാദയായി പെരുമാറിയെന്നാണ് അഴര്‍ വ്യക്തമാക്കിയത്. സംഭവത്തെ കുറിച്ച്‌ അര്‍ച്ചനയുടെ വെളിപ്പെടുത്തല്‍ ഇങ്ങനെ:

സിനിമകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്തു പോരുന്ന നടിയാണ് ഞാന്‍. മമ്മൂട്ടിയുടെ പുള്ളിക്കാരാന്‍ സ്റ്റാറാ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ച്‌ പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ബാദുഷായുടെ അസിസ്റ്റന്റ് ഷെറിന്‍ സ്റ്റാന്‍ലി തന്നോട് അപമര്യാദയായി പെരുമാറി. ഇതേക്കുറിച്ച്‌ ഫെഫ്ക് ജനറല്‍ സെക്രട്ടറി ബി.ഉണ്ണികൃഷ്ണന് താന്‍ നേരിട്ട് പരാതി നല്‍കിയെങ്കിലും ഇതുവരെയും ഒരു നടപടിയും ഉണ്ടായിട്ടില്ല. തനിക്കിപ്പോള്‍ അവസരങ്ങള്‍ ഒന്നുമില്ല എന്നാല്‍ ആരോപണവിധേയന്‍ സിനിമയില്‍ സജീവമാണ്.

തനിക്കുണ്ടായ ദുരനുഭവത്തില്‍ നടപടി ആവശ്യപ്പെട്ട് ഫെഫ്കയുടെ കൊച്ചിയിലെ ഓഫീസില്‍ പലതവണ പോയിരുന്നു. ബി.ഉണ്ണികൃഷ്ണന്‍, സിബി മലയില്‍, സോഹന്‍ സീനുലാല്‍ എന്നിവരെയൊക്കെ നടപടി ആവശ്യപ്പെട്ടു താന്‍ സമീപിച്ചെന്നും എന്നാല്‍ ഒരുഫലവുമുണ്ടായില്ലെന്നും അര്‍ച്ചന പത്മിനി വെളിപ്പെടുത്തുന്നു.

സംഭവത്തില്‍ പൊലീസിന് പരാതി നല്‍കാത്തത് എന്തുകൊണ്ടാണ് എന്നുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് വീണ്ടുമൊരു വെര്‍ബല്‍ റേപ്പിന് നിന്നുകൊടുക്കാന്‍ പറ്റില്ലാത്തതുകൊണ്ടാണ് പൊലീസില്‍ പരാതി നല്‍കാത്തതെന്നും ഈ ഊളകളുടെ പിറകേ നടക്കാന്‍ താത്പര്യമില്ലെന്നും തനിക്ക് തന്റേതായ സ്വപ്നങ്ങളുണ്ടെന്നുമായിരുന്നു അര്‍ച്ചന പത്മിനിയുടെ മറുപടി. സംഭവത്തിന് ശേഷം തനിക്ക് ഭീഷണി നേരിടേണ്ടതായി വന്നുവെന്നും അര്‍ച്ചന വ്യക്തമാക്കി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top