×

വേതനവര്‍ധന ആവശ്യപ്പെട്ട് 48 മണിക്കൂര്‍ ബാങ്ക് പണിമുടക്ക്

ന്ത്യയിലെ പൊതുമേഖല ബാങ്കുകളിലെ ജീവനക്കാര്‍ 30, 31 തീയതികളില്‍ പണിമുടക്ക് പ്രഖ്യാപിച്ചു. ന്യായമായ രീതിയില്‍ വേതനകരാര്‍ പുതുക്കണമെന്ന ജീവനക്കാരുടെ ആവശ്യം അംഗീകരിക്കാത്തതാണ് പണിമുടക്കിനു കാരണം . വേതനവര്‍ധന ആവശ്യപ്പെട്ട് ബാങ്ക് ജീവനക്കാരുടെ സംഘടന ഇന്ത്യന്‍ ബാങ്ക് അസോസിയേഷനുമായി നടത്തിയ അവസാനഘട്ട ചര്‍ച്ചയും പരാജയപ്പെട്ടതോടെയാണ് പണിമുടക്കുമായി ജീവനക്കാര്‍ രംഗത്തെത്തിയത്. ആറുമാസം മുമ്പ് പൂര്‍ത്തിയായ നിലവിലെ വേതനകരാര്‍ ന്യായമായ വേതനം അനുവദിച്ചുകൊണ്ടു പുതുക്കണമെന്ന ആവശ്യം യൂണിയന്‍ മുന്നോട്ട് വെച്ചിരുന്നു. എന്നാല്‍ അത് അംഗീകരിക്കാതെ രണ്ട് ശതമാനം മാത്രം വേതനവര്‍ധന അനുവദിക്കാമെന്ന് ഐബിഎ പറഞ്ഞു. ഇതിനെതിരെയാണ് ബാങ്ക് ജീവനക്കാര്‍ സമരം പ്രഖ്യാപിച്ചത്. 48 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന സമരത്തില്‍ സഹകരണ, ഗ്രാമീണ ബാങ്കുജീവനക്കാര്‍ ഒഴികെയുളള മറ്റു ജീവനക്കാര്‍ പങ്കെടുക്കും .നിലവില്‍ 9 യൂണിയനുകളാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. മാസാവസാനത്തിലുളള പണിമുടക്ക് ശമ്പള വിതരണത്തെ ബാധിക്കും. കൂടാതെ എടിഎമ്മുകളില്‍ കൃത്യമായി പണം നിറക്കാനാവാത്തത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയേക്കും

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top