×

ആഞ്ഞടിച്ച്‌ ഓഖി , ആറ് മരണം

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ തെക്കന്‍ ജില്ലകളിലും തമിഴ്നാടിന്റെ തീരപ്രദേശങ്ങളിലും ഓഖി ചുഴലിക്കാറ്റ് കനത്ത നാശനഷ്ടമുണ്ടാക്കുന്നു. വ്യത്യസ്തസംഭവങ്ങളിലായി ആറുപേരോളം മരിച്ചതായാണ് റിപോര്‍ട്ട്.
കാറ്റ് ഇപ്പോള്‍ ലക്ഷദ്വീപിനെ ലക്ഷ്യമാക്കി നീങ്ങുകയാണെന്നാണ് കാലാവസ്ഥ നീരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്.
തിരുവനന്തപുരത്തും തമിഴ്നാട്ടിലെ കന്യാകുമാരിയിലുമാണ് കാറ്റ് ഏറ്റവുമധികം നാശം വിതച്ചത്. കന്യാകുമാരിയില്‍ നാലുപേരും നാഗര്‍കോവിലില്‍ രണ്ടു പേരും മരിച്ചതായി റിപോര്‍ട്ടുണ്ട്. തിരുവനന്തപുരത്തുനിന്നു 120 കിലോമീറ്റര്‍ തെക്കു മാറിയാണ് ഇതിന്റെ ശക്തികേന്ദ്രം. ചുഴലിക്കാറ്റ് ഇന്നു രാത്രിയോടെ ശക്തമാകുമെന്നാണ് മുന്നറിAdd Newയിപ്പ്. കാറ്റിന്റെ ഭാഗമായി സുനാമിഉണ്ടാകുമെന്ന തരത്തില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ വ്യാജമാണെന്ന് ദുരന്ത നിവാരണ അതോറ്റിറ്റി അധികൃതര്‍ അറിയിച്ചു. ന്യൂനമര്‍ദത്തിന്റെ ഫലമായാണ് ചുഴലിക്കാറ്റ്്് രൂപപ്പെട്ടത്. മണിക്കൂറില്‍ 220 കിലോമീറ്റര്‍ വരെ വേഗതയാര്‍ജിക്കാന്‍ കഴിവുള്ള ചുഴലിക്കാറ്റാണിതെങ്കിലും കരയിലേക്കെത്തുമ്ബോള്‍ വേഗത കുറയും. കേരള തീരത്തുനിന്നു ന്യൂനമര്‍ദം അകന്നു പോവുകയാണ് എന്നാണ് ഏറ്റവുമൊടുവില്‍ ലഭിക്കുന്ന സൂചനകളെങ്കിലും ന്യൂനമര്‍ദ പാത്തിയുടെ നേരിട്ടുള്ള സ്വാധീനമേഖലയിലുള്ള തിരുവനന്തപുരം ജില്ലയുടെ തെക്കന്‍പ്രദേശത്തും പത്തനംതിട്ട, കൊല്ലം, ഇടുക്കി, കോട്ടയം ജില്ലകളിലും അടുത്ത 24 മണിക്കൂറിനുള്ളില്‍ കനത്ത കാറ്റും മഴയുമുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് അധികൃതര്‍ അറിയിച്ചിട്ടുള്ളത്.

അടിയന്തര രക്ഷാപ്രവര്‍ത്തനത്തിന് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

തെക്കന്‍ കേരളത്തില്‍ കാറ്റും മഴയും കനത്ത നാശനഷ്ടം ഉണ്ടാക്കുന്ന സാഹചര്യത്തില്‍ എല്ലാ സര്‍ക്കാര്‍ ഏജന്‍സികളെയും ഏകോപിപ്പിച്ച്‌ അടിയന്തര രക്ഷാപ്രവര്‍ത്തനം നടത്താനും അതീവ ജാഗ്രത പുലര്‍ത്താനും മുഖ്യമന്ത്രി പിണറായി വിജയന്‍ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് മുഖ്യമന്ത്രി കളക്ടര്‍മാരോട് സംസാരിച്ചത്.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലെ കളക്ടര്‍മാര്‍ അവിടുത്തെ കാലവര്‍ഷക്കെടുതിയെ തുടര്‍ന്നുണ്ടായ സ്ഥിതിഗതികളെക്കുറിച്ച്‌ വിവരിച്ചു. തിരുവനന്തപുരം ജില്ലയിലാണ് കൂടുതല്‍ നാശനഷ്ടം. ദുരന്ത സാധ്യത കണക്കിലെടുത്ത് ആവശ്യമായ സ്ഥലങ്ങളില്‍ നിന്ന് ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ കളക്ടര്‍മാരോട് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. കോസ്റ്റ്ഗാര്‍ഡിന്റെയും നാവികവ്യോമ സേനകളുടെയും സഹായം തേടണം. അണക്കെട്ടുകള്‍ തുറക്കുമ്ബോള്‍ മാധ്യമങ്ങളിലൂടെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ഇക്കാര്യം മുന്‍കൂട്ടി അറിയിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

ഒരോ ജില്ലയിലുമുണ്ടായ നാശനഷ്ടത്തിന്റെ വിവരങ്ങളും എടുത്ത നടപടികളും കളക്ടര്‍മാര്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചു. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍, ചീഫ് സെക്രട്ടറി ഡോ. കെ.എം എബ്രഹാം, റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്‌ കുര്യന്‍, കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ ഡോ. സുദേവന്‍, മുഖ്യമന്ത്രിയുടെ െ്രെപവറ്റ് സെക്രട്ടറി എം.വി ജയരാജന്‍ എന്നിവരും പങ്കെടുത്തു.

നാവികസേനയുടെ ഹെലികോപ്റ്ററുകളും, ഡോര്‍ണിയര്‍ വിമാനവും, കപ്പലുകളും രക്ഷാ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നുണ്ട്. ഇതിനുപുറമെ വായുസേനയുടെ സഹായവും സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

..

കനത്ത മഴയില്‍ മരം വീണ് കന്യാകുമാരിയില്‍ മൂന്നുപേര്‍ മരിച്ചു. കനത്ത നാശനഷ്ടമാണ് കന്യാകുമാരി മേഖലയില്‍ ഉണ്ടായത്. 70 അംഗ ദുരന്തനിവാരണ സേന കന്യാകുമാരിയിലേക്ക് തിരിച്ചിട്ടുണ്ട്.

കന്യാകുമാരിയിലേക്കുള്ള നാല് പാസഞ്ചര്‍ ട്രെയിന്‍ റദ്ദാക്കി.

കൊല്ലം കുളത്തുപ്പൂഴയില്‍ ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് മരം വീണ് െ്രെഡവറും മരിച്ചു.

തിരുവനന്തപുരം ശ്രീകണ്ഠേശ്വരപുരത്ത് മരം വീണ് നിരവധി വാഹനങ്ങള്‍ തകര്‍ന്നു.

വിഴിഞ്ഞത്ത് മരം കടപുഴകി വീണ് സ്ത്രീക്ക് ഗുതുതര പരിക്ക്.

തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം, ഇടുക്കി, കോട്ടയം ജില്ലകളിലൂടെ രാത്രി യാത്ര ഒഴിവാക്കണമെന്നും ശബരിമല തീര്‍ഥാടകര്‍ മല കയറാന്‍ കാനനപാത ഉപയോഗിക്കരുതെന്നും നിര്‍ദ്ദേശമുണ്ട്.

കനത്ത മഴയെ തുടര്‍ന്ന് നാഗര്‍കോവില്‍ കൊച്ചുവേളി, കൊച്ചുവേളി നാഗര്‍കോവില്‍, കൊല്ലം കന്യാകുമാരി മെമു ട്രെയിനും തിരുവനന്തപുരം നാഗര്‍കോവില്‍ പാസഞ്ചറും റദ്ദാക്കി.

കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ അതീവ ജാഗ്രത പാലിക്കണമെന്നു നിര്‍ദേശം നല്‍കിയിട്ടുണ്ട്.

തിരുവനന്തപുരം ജില്ലയുടെ മലയോര മേഖലകളില്‍ മഴ കനത്തിട്ടുണ്ട്. നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി.

തെന്മല പരപ്പാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്താനും സാധ്യതയുണ്ട്.

കല്ലടയാറിന്റെ തീരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

ഇടുക്കിയില്‍ പലയിടത്തും കനത്ത കാറ്റ് വീശുന്നുണ്ട്.

കോട്ടയത്തും രാവിലെ മുതല്‍ മൂടിയ കാലാവസ്ഥയും മഴയുമാണ്. അമ്ബൂരി വനത്തിനുള്ളില്‍ ഉരുള്‍പൊട്ടലുണ്ടായി.

കനത്ത മഴയെത്തുടര്‍ന്ന് പാറശാലയിലെ ഉപജില്ലാ കലോത്സവവേദികള്‍ മൂന്നെണ്ണം തകര്‍ന്നു വീണു.

ഇടുക്കിയില്‍ വന്‍ പേമാരി

വ്യാപക കൃഷിനാശം

നെടുങ്കണ്ടം സെന്റ്. സെബാസ്റ്റ്യന്‍സ് സ്കൂള്‍ തകര്‍ന്നു.

പുളിയന്മലയില്‍ 11 സ് ഒടിഞ്ഞു ജീപ്പിനു മുകളില്‍ വീണു. ,ഒരാള്‍ക്ക് ഗുരുതര പരിക്ക്

തിരുവനന്തപുരം ജില്ലയുടെ മലയോര മേഖലകളില്‍ കനത്ത മഴയാണ്. കടലും പ്രക്ഷുബ്ധമാണ്. മല്‍സ്യത്തൊഴിലാളികള്‍ അതീവ ജാഗ്രത പാലിക്കണമെന്നു നിര്‍ദേശം നല്‍കി.
തിരുവനന്തപുരം അമ്ബൂരി വനമേഖലയില്‍ ഉരുള്‍പൊട്ടലുണ്ടായി.

കനത്ത മഴയില്‍ പാറശ്ശാല സ്കൂള്‍ കലോത്സവ വേദി തകര്‍ന്നുവീണു.

തിരുവനന്തപുരത്തിനും കന്യാകുമാരിക്കുമിടയില്‍ 75-100 75-100 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റുവീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികളും തീരദേശ വാസികളും ജാഗ്രത പാലിക്കണമെന്നു അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
കന്യാകുമാരി, നാഗര്‍കോവില്‍ മേഖലയില്‍ വീശിയടിച്ച ചുഴലിക്കാറ്റില്‍ കനത്ത നാശനഷ്ടവുമുണ്ടായി. മേഖലയിലെ വൈദ്യുതി വിതരണം താറുമാറായി.
ശബരിമലയിലും പുലര്‍ച്ചെ ശക്തമായി മഴ പെയ്തു. എന്നാല്‍ ഇതുവരെ തീര്‍ഥാടകര്‍ക്കു നിയന്ത്രണമേര്‍പ്പെടുത്തിയിട്ടില്ല.
ഇടുക്കിയില്‍ പലയിടത്തും കനത്ത കാറ്റ് വീശുന്നുണ്ട്. ഇടുക്കി ,ഉടുമ്ബന്‍ചോല താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു.

കോട്ടയത്തും രാവിലെ മുതല്‍ മൂടിയ കാലാവസ്ഥയും മഴയുമാണ്. കനത്ത മഴയെ തുടര്‍ന്ന് ചില ട്രെയിനുകള്‍ പുനഃക്രമീകരിക്കുകയും ചിലത് റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top