×

11 ലക്ഷം രൂപയുടെ കടം വീട്ടാന്‍ വൃക്ക വില്‍പ്പനക്ക് വെച്ച്‌ പെയിന്റിങ് തൊഴിലാളി

പാലക്കാട്: കടം വീട്ടാന്‍ സ്വന്തം വൃക്ക വില്‍പ്പനയ്ക്ക് വെച്ച്‌ 55 കാരന്‍. പാലക്കാട് ചെര്‍പ്പുളശ്ശേരി സ്വദേശി സജിയാണ് 11 ലക്ഷം രൂപയുടെ കടം വീട്ടുന്നതിനായി വൃക്ക വില്‍പ്പനയ്ക്കെന്ന് കാണിച്ച്‌ പോസ്റ്റര്‍ പതിച്ചത്.

11 ലക്ഷം രൂപയുടെ കടം വീട്ടാന്‍ വൃക്ക വില്‍പ്പനക്ക് വെച്ച്‌ 55 കാരന്‍; തീരുമാനം വീടും സ്ഥലവും കടം കയറി നഷ്ടപ്പെടുമെന്ന അവസ്ഥ വന്നതോടെ

 

ഒ പോസിറ്റീവ് വൃക്ക വില്‍പ്പനയ്ക്കുണ്ടെന്നും ബന്ധപ്പെടേണ്ട ഫോണ്‍ നമ്ബറും കാണിച്ചാണ് സജി പോസ്റ്റര്‍ പതിച്ചത്.

പെയിന്റിങ് തൊഴിലാളിയാണ് സജി. കഴിഞ്ഞ 26 വര്‍ഷമായി വാടകയ്ക്ക് താമസിക്കുകയായിരുന്ന സജിയും കുടുംബവും ഒന്നരവര്‍ഷം മുമ്ബാണ് കൈയിലുള്ള പണവും കടം വാങ്ങിയ പണവും ഉപയോഗിച്ച്‌ സ്വന്തമായി 10 സെന്റ് സ്ഥലം വാങ്ങി ആസ്ബറ്റോസ് ഷീറ്റ് ഉപയോഗിച്ച്‌ വീട് കെട്ടി താമസം തുടങ്ങിയത്.

താമസം തുടങ്ങി ഒരുവര്‍ഷം കഴിഞ്ഞെങ്കിലും വീടുകെട്ടാന്‍ ചെലവായ പണത്തിന്റെ കടം വീട്ടാന്‍ പോലും ആയില്ലെന്ന് സജി പറയുന്നു. സജിക്ക് മൂന്ന് ആണ്‍കുട്ടികളാണുളളത്. മക്കളില്‍ രണ്ടുപേര്‍ ബികോം വരെ പഠിച്ചെങ്കിലും കാര്യമായ വരുമാനം ഇരുവര്‍ക്കുമില്ല. 6000 രൂപ ശമ്ബളത്തിനാണ് രണ്ടുപേരും ജോലിചെയ്യുന്നത്. രണ്ടുതവണ ഹൃദയാഘാതം വന്ന അമ്മയുടെ ചികിത്സയ്ക്കുവേണ്ടി ലക്ഷങ്ങളാണ് ചെലവായതെന്ന് സജി പറഞ്ഞു.

കൊവിഡും മറ്റും കാരണം ഒരു മാസത്തില്‍ അഞ്ചുദിവസം പോലും ജോലി ഇല്ലെന്നും വീടും സ്ഥലവും കടം കയറി നഷ്ടപ്പെടുമെന്ന അവസ്ഥ വന്നതോടെയാണ് വൃക്ക വില്‍ക്കാന്‍ തീരുമാനിച്ചതെന്ന് സജി പറയുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top