×

കോഴിക്കോട് പോക്സോ കേസ് പ്രതിയായ റിട്ട. എസ് ഐ, എട്ട് വയസുകാരി ഇരയുടെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

കോഴിക്കോട്: പോക്സോ കേസിലെ പ്രതി ഇരയുടെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍. അയല്‍വാസിയായ ഇരയുടെ വീടിന്റെ കാ‌ര്‍ പോര്‍ച്ചില്‍ ഇന്ന് പുലര്‍ച്ചെയാണ് വിരമിച്ച എസ് ഐയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

2021ലാണ് പോക്സോ കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. എട്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു എന്നായിരുന്നു കേസ്. കേസ് കെട്ടിച്ചമച്ചതാണെന്ന് ഇയാള്‍ നേരത്തേ ആരോപിച്ചിരുന്നു. ജാമ്യത്തില്‍ കഴിയവെയാണ് പ്രതി ജീവനൊടുക്കിയത്

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top