×

അടിമ പണി ചെയ്യിച്ച ചേര്‍ത്തല കന്യാസ്ത്രീയെ മാറ്റി; പരാതി നല്‍കിയത് പ്രസവത്തിനെത്തിയ യുവതി

ആലപ്പുഴ: ചേര്‍ത്തല എസ് എച്ച്‌ നഴ്സിം​ഗ് കോളജിലെ വൈസ് പ്രിസിപ്പാള്‍ സിസ്റ്റര്‍ക്കെതിരെ കടുത്ത ആരോപണങ്ങളുമായാണ് വിദ്യാര്‍ത്ഥികള്‍ രംഗത്ത് വന്നത്.

പരാതിക്കൊടുവില്‍ നഴ്സിം​ഗ് വിദ്യാര്‍ത്ഥിനികളോട് ലൈം​ഗിക ചുവയോടെ സംസാരിച്ചും അടിമപ്പണി ചെയ്യിച്ചും മാനസികമായി പീഡിപ്പിച്ചും മാനസികോല്ലാസം നേടിയിരുന്ന കന്യാസ്ത്രീക്ക് ഒടുവില്‍ കസേര തെറിച്ചു.

 

പെണ്‍കുട്ടികള്‍ മാത്രമുള്ള കോളേജില്‍ ഒരുമിച്ച്‌ ഇരിക്കാനോ, നടക്കാനോ പാടില്ല. അങ്ങനെ കാണുന്നവരെ സ്വര്‍ഗാനുരാഗികളായി മുദ്രകുത്തും.

 

അഞ്ചു മിനിട്ടില്‍ കൂടുതല്‍ ടോയ്ലറ്റില്‍ ഇരുന്നാല്‍ പുറത്തേക്ക് വരുന്ന കുട്ടിയോട് സ്വയംഭോഗം കഴിഞ്ഞോയെന്നാണ് ചോദ്യം. യൂണിഫോമില്‍ ചുളിവ് കണ്ടാല്‍ ആരുടെ കൂടെ കിടന്നിട്ടുള്ള വരവാ, എന്നും മുഖത്ത് നോക്കി ചോദിക്കും. വിദ്യാര്‍ത്ഥികള്‍ നഴ്സിംഗ് കൗസിലിംഗിന് പരാതി നല്‍കിയതോടെ വൈസ് പ്രിന്‍സിപ്പാളിനെ സസ്‌പെന്‍ഡ് ചെയ്തു.

 

രണ്ടാഴ്ച മുമ്ബ് സേക്രട്ട് ഹാര്‍ട്ട് ആശുപത്രിയില്‍ പ്രസവത്തിന് എത്തിയ യുവതിയാണ് വിദ്യാര്‍ത്ഥിനികളുടെ ദുരിതം കണ്ടത്. ആലപ്പുഴ സ്വദേശിയായ യുവതി ആസ്ട്രേലിയയില്‍ നഴ്സാണ്. പ്രവസവേദയോടെ ലേബര്‍ റൂമിലേക്ക് കയറാന്‍ സമീപത്തെ മുറിയില്‍ കിടക്കുന്നതിനിടെയാണ് തന്റെ മുന്നിലിരുന്ന് യൂണിഫോമിട്ട് നഴ്സിങ് വിദ്യാര്‍ത്ഥിനി തറ തുടയ്ക്കുന്നത് കണ്ടത്. സാഹചര്യം മോശമായതിനാല്‍ യുവതി കൂടുതല്‍ ശ്രദ്ധിച്ചില്ല.

 

ലേബര്‍ റൂമില്‍ പ്രവസ ശേഷം കിടത്തിയിരുന്നപ്പോഴും തുടര്‍ന്ന് പോസ്റ്റ് ഓപ്പറേറ്റീവ് വാര്‍ഡില്‍ കിടത്തിയപ്പോഴും സമാനമായ കാഴ്ചകള്‍ കണ്ടു. രണ്ട് ദിവസത്തിന് ശേഷം വാര്‍ഡിലെത്തിയപ്പോഴും വിദ്യാര്‍ത്ഥികള്‍ അടിമകളെ പോലെ അടിച്ചുവാരുന്നു.

 

തുടര്‍ന്ന് യുവതി ഇതെല്ലാം ഫോണില്‍ വീഡിയോ എടുത്തു. ടോയ്ലറ്റ് വൃത്തിയാക്കുന്നത് വരെ മാറി നിന്ന് പകര്‍ത്തി, തുടര്‍ന്ന് നഴ്സിങ് കൗണ്‍സില്‍ അംഗങ്ങള്‍ക്ക് കൈമാറുകയായിരുന്നു.

 

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top