×

കുഞ്ഞുവാവ ഉറങ്ങിയില്ല; കുഞ്ഞിനെ തല്ലി ; ആയ സാലി മാത്യു ജയിലിലായി

ചോറ്റാനിക്കര: 10 മാസം പ്രായമായ കുഞ്ഞിനെ ഉപദ്രവിച്ച കേസില്‍ കുഞ്ഞിനെ പരിചരിക്കാന്‍ എത്തിയ ആയ അറസ്റ്റില്‍.

പിറവം നാമക്കുഴി തൈപ്പറമ്ബില്‍ സാലി മാത്യു(48) ആണ് അറസ്റ്റിലായത്.

21ാം തിയതിയായിരുന്നു സംഭവം. എരുവേലി സ്വദേശിയായ ഡോക്ടറുടെ കുട്ടിയെ പരിചരിക്കാനാണ് സാലി മാത്യുവിനെ നിര്‍ത്തിയത്. കുട്ടിയുടെ മുഖത്ത് ആയ അടിക്കുന്ന ദൃശ്യങ്ങള്‍ നിരീക്ഷണ കാമറയില്‍ പതിഞ്ഞു. കുട്ടി ഉറങ്ങാത്തതിന്റെ ദേഷ്യത്തിലാണ് ആയ കുഞ്ഞിന്റെ മുഖത്തടിച്ചത്.

അന്ന് തന്നെ സാലി മാത്യുവിനെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടു. കുട്ടിയുടെ ചെവിയില്‍ നിന്ന് ചോര വന്നിരുന്നു. പരിശോധനയില്‍ കര്‍ണപുടത്തിന് പരിക്കുണ്ടെന്ന് കണ്ടെത്തി. പിന്നാലെ കുടുംബം ചോറ്റാനിക്കര പൊലീസില്‍ പരാതി നല്‍കി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top