×

കഴക്കൂട്ടത്ത് കടകംപിള്ളിക്കെതിരെ ശരത്ചന്ദ്ര പ്രസാദ് ബി ജെ പി സ്ഥാനാര്‍ത്ഥി?

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിക്കാനിരിക്കെ കഴക്കൂട്ടത്ത് സര്‍പ്രൈസ് സ്ഥാനാര്‍ത്ഥിയെന്ന് വിവരം. കോണ്‍ഗ്രസ് വിട്ടുവരുന്ന ഒരാള്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാകുമെന്നാണ് ബി ജെ പി വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന. കെ പി സി സി വൈസ്‌ പ്രസിഡന്റ് കൂടിയായ ശരത്ചന്ദ്ര പ്രസാദ് കടകംപളളി സുരേന്ദ്രനെതിരെ മത്സരിക്കാനിറങ്ങുമെന്നാണ് അഭ്യൂഹം.

കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വത്തിന് എതിര്‍പ്പുളള ഡോ എസ് എസ് ലാലാണ് ഇവിടെ യു ഡി എഫ് സ്ഥാനാര്‍ത്ഥി. ആയതിനാല്‍ തന്നെ കോണ്‍ഗ്രസിന്റെ നല്ലൊരു ശതമാനം വോട്ടുകളും ശരത്ചന്ദ്ര പ്രസാദിന്റെ പെട്ടിയില്‍ വീഴുമെന്നാണ് ബി ജെ പി നേതൃത്വം കണക്കുകൂട്ടുന്നത്. കോണ്‍ഗ്രസ് പട്ടിക വന്ന ശേഷം അസംതൃപ്‌തരായ രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ കൂടി ബി ജെ പിയിലേക്ക് വരുമെന്ന് ബി ജെ പി വൃത്തങ്ങള്‍ പറയുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top