×

പാലായില്‍ ഒരാള്‍ എല്‍ഡിഎഫിനെ വഞ്ചിച്ച് കോണ്‍ഗ്രസിനൊപ്പം കൂടി ! വഞ്ചിച്ചവരെ ഒറ്റപ്പെടുത്തണമെന്ന് – പിണറായി

രഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ മാണി സി കാപ്പനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പാലായില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെയും മറ്റ് സാമൂഹ്യ സംഘടനകളുടെയും കൂട്ടായ പരിശ്രമം വഴിയുണ്ടായ വിജയം തന്‍റെ മകവുകൊണ്ടാണെന്ന് തെറ്റിദ്ധരിച്ചാണ് ഒരവസരവാദി ഇപ്പോള്‍ കോണ്‍ഗ്രസിനു പിന്നാലെ കൂടിയിരിക്കുന്നതെന്ന് പിണറായി പറഞ്ഞു.

 

കോണ്‍ഗ്രസിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് പരസ്യമായി വിളിച്ചു പറഞ്ഞാണ് എംപി വീരേന്ദ്രകുമാര്‍ മുതല്‍ കേരള കോണ്‍ഗ്രസ് തുടങ്ങി അടുത്തിടെ ദേശീയ നേതാവ് പിസി ചാക്കോ വരെ പാര്‍ട്ടി ഉപേേക്ഷിച്ച് ഇടതുപക്ഷത്തിനൊപ്പം ചേര്‍ന്നത്. അതിനിടയിലാണ് ഒരാള്‍ എല്‍ഡിഎഫിനെ വഞ്ചിച്ച് കോണ്‍ഗ്രസിനൊപ്പം കൂടിയിരിക്കുന്നത്. അവസരവാദികള്‍ക്ക് എല്ലാ കാലത്തും ഉണ്ടായിട്ടുള്ള ഫലം തിരിച്ചടിയാണ്. പാലായിലും ഇടതു പക്ഷത്തെ വഞ്ചിച്ച അവസരവാദികള്‍ക്ക് ജനം മറുപടി നല്‍കും. വഞ്ചനയ്ക്ക് ജനം ശരിയായ തിരിച്ചടി നല്‍കും – പിണറായി പറഞ്ഞു.

ഇടതു സര്‍ക്കാരിന്‍റെ വികസന നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞായിരുന്നു പിണറായിയുടെ പ്രസംഗം. ഇത്തവണ 900 വാഗ്ദാനങ്ങളാണ് ഇടതു മുന്നണി ജനങ്ങള്‍ക്ക് മുമ്പില്‍ വയ്ക്കുന്നത്. ചെയ്യാവുന്നതേ പറയൂ… പറയുന്നത് ചെയ്തിരിക്കും എന്നതാണ് ഇടതുപക്ഷത്തിന്‍റെ ശൈലി. 650 രൂപയുടെ പെന്‍ഷന്‍ 18 മാസം കുടിശിഖ വരുത്തിയവരാണ് യുഡിഎഫ്. ഇടതുപക്ഷം അധികാരത്തിലെത്തിയ ഉടന്‍ ആ കുടിശിഖ തീര്‍ത്തു. ഇപ്പോള്‍ പെന്‍ഷന്‍ 1600 ആക്കി. ഇനിയത് 2500 ആക്കുമെന്നാണ് വാഗ്ദാനം – പിണറായി പറഞ്ഞു.

സ്ഥാനാര്‍ഥി ജോസ് കെ മാണി, കടുത്തുരുത്തിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സ്റ്റീഫന്‍ ജോര്‍ജ്, തോമസ് ചാഴികാടന്‍ എംപി എന്നിവര്‍ പ്രസംഗിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top