×

കെ എം മാണി സൃഷ്ടിച്ച, കാത്തു സൂക്ഷിച്ച ആ നല്ല പാരമ്പര്യം ജീവിതാവസാനം വരെ ഞാൻ നില നിർത്തിയിരിക്കും – ജോസ്. കെ. മാണി

പാലാ: “എന്നെ വളർത്തിയത് പാലാക്കാരാണ്. താഴ്ചകളിൽ എന്നെ താങ്ങി നിർത്തുന്നതും പാലായിലെ ജനങ്ങളാണ്. പാലായുടെ സ്നേഹവും കരുതലും ആദ്യമായി എനിക്ക് ബോധ്യപ്പെടുത്തി തന്നത് അച്ചാച്ചനാണ് (കെ എം മാണി ).
അദ്ദേഹം  പാലായെ കാത്ത് സൂക്ഷിച്ച പോലെ ഞാൻ പാലായെ കാത്ത് സൂക്ഷിക്കുമെന്ന്, അച്ചാച്ചനെ നെഞ്ചിലേറ്റിയ നിങ്ങൾ ഓരോരുത്തർക്കും ഞാൻ വാക്കു തരുന്നു ” ഹൃദയത്തിൽ നിന്നുതിർന്ന വാക്കുകളിൽ ജോസ് കെ മാണി പറയുമ്പോൾ കേൾവിക്കാരുടെ മനവും  മിഴിയും നിറയും.
കുടുംബ സമ്മേളനങ്ങളിൽ ജനഹൃദയം നിറയുന്ന ജോസ്. കെ. മാണിയുടെ  സംസാര ശൈലി ഇടതു മുന്നണി പ്രവർത്തകരിലുണ്ടാക്കുന്ന ആത്മവിശ്വാസം ചെറുതല്ല. എതിർ സ്ഥാനാർത്ഥിയെക്കുറിച്ചോ മുന്നണിയേ ക്കുറിച്ചോ ഒരു മോശം പരാമർശം പോലും ഒരിക്കലും ജോസ്. കെ. മാണിയിൽ നിന്നുണ്ടാകില്ല.
“പാലായ്ക്കൊരു സംസ്ക്കാരമുണ്ട്. വികസനത്തിന്റേതായ ഒരു സംസ്ക്കാരം. രാഷ്ട്രീയ എതിരാളികളെ വ്യക്തിഹത്യ നടത്താനോ പരിഹസിക്കാനോ തയ്യാറാകാത്ത ഒരു സംസ്ക്കാരം. അച്ചാച്ചൻ സൃഷ്ടിച്ച, കാത്തു സൂക്ഷിച്ച ആ നല്ല പാരമ്പര്യം ജീവിതാവസാനം വരെ ഞാൻ നില നിർത്തിയിരിക്കും “- ജോസ്. കെ. മാണിയുടെ വാക്കുകൾക്ക് നല്ല ഉറപ്പുണ്ട്.
 പാലാ ടൗൺ ഹാളിൽ ചേർന്ന എൽ ഡി എഫ് കൺവൻഷനിൽ ഉന്നത നേതാക്കളെ സാക്ഷിനിർത്തി ഈ സംസ്ക്കാരം ഒന്നുകൂടി വിശദീകരിച്ചു  കേരളാ കോൺഗ്രസ് (എം)ചെയർമാനായ ജോസ് കെ മാണി.
“വികസന കാര്യങ്ങളെച്ചൊല്ലി സംവാദമാകാം. രാഷ്ട്രീയം പറയേണ്ടിടത്ത് അതും ആകാം. പക്ഷേ ഒരിക്കലും രാഷ്ട്രീയ എതിരാളികളെ വ്യക്തിഹത്യ നടത്തിക്കൊണ്ടോ, പരിഹസിച്ചു കൊണ്ടോ ,പൊതുവേദിയിൽ സംസാരിക്കാതിരിക്കുക.” കെ.എം. മാണി പകർന്നു കൊടുത്ത മാന്യതയുടെ പൊതു പ്രവർത്തന  പാരമ്പര്യമാണ് സ്വന്തം പ്രവർത്തകരിലേക്കും നേതാക്കളിലേക്കും ജോസ്. കെ. മാണിയും കൈമാറുന്നത്. പാലായെ ഇളക്കിമറിച്ച് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായി ജോസ് കെ.മാണി; യുവാക്കളുടെയും കുടുംബങ്ങളുടെയും മനം നിറച്ച് പാലായുടെ മാനസപുത്രൻ
പാലാ: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യ ഘട്ടത്തിൽ പാലായെ ഇളക്കിമറിച്ച് ഇടതു മുന്നണി സ്ഥാനാർത്ഥി ജോസ് കെ.മാണി. ഇന്നലെ കടനാട് പഞ്ചായത്തിലെ മുക്കിലും മൂലയിലും എത്തിയ ജോസ് കെ.മാണി, കുടുംബങ്ങളിലേയ്ക്കിറങ്ങി ആഴത്തിലുള്ള ബന്ധമാണ് ഉണ്ടാക്കിയിരിക്കുന്നത്. ചരിത്രത്തിൽ ഒരുകാലത്തുമില്ലാത്ത സ്വീകരണമാണ് കടന്നു പോകുന്ന ഓരോ മേഖലയിലും ജോസ് കെ.മാണിയ്ക്ക് ലഭിക്കുന്നത്.
കഴിഞ്ഞ ദിവസം നടന്ന എൽ.ഡി.എഫ് നിയോജക മണ്ഡലം കൺവൻഷനിൽ ആയിരങ്ങളാണ് തടിച്ച് കൂടിയത്. ചുവന്ന ഹാരമണിയിച്ചാണ് ജോസ് കെ.മാണിയെ ഇവിടങ്ങളിൽ സ്വീകരിച്ചത്. ഇന്നലെ കടനാട് പഞ്ചായത്തിലായിരുന്നു ജോസ് കെ.മാണിയുടെ പ്രചാരണം. വീടുകളിൽ നേരിട്ടെത്തി, സാധാരണക്കാരെയും കുടുംബാംഗങ്ങളെയും സന്ദർശിക്കുന്നതിനും വികസന സ്വപ്‌നങ്ങൾ പങ്കു വയ്ക്കുന്നതിനുമാണ് ജോസ് കെ.മാണി സമയം കണ്ടെത്തിയത്.
കടനാട് പഞ്ചായത്തിലെ മഠങ്ങളിൽ എത്തിയ ജോസ് കെ.മാണിയെ ഇരുകയ്യും നീട്ടിയാണ്  സ്വീകരിച്ചത്. മഠങ്ങളിലെ അന്തേവാസികൾക്ക് റേഷൻകാർഡ് അനുവദിക്കുന്നതിനു നേരത്തെ സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു. ഇതിനു പിന്നിൽ നിർണ്ണായക ശക്തിയായി പ്രവർത്തിച്ചത് ജോസ് കെ.മാണിയായിയിരുന്നു. ഈ ഇടപെടൽ നടത്തിയ ജോസ് കെ.മാണിയ്ക്ക് മഠങ്ങളിൽ വൻ സ്വീകരണമാണ് ലഭിച്ചത്. നിറകണ്ണുകളോടെയാണ് പല കന്യാസ്ത്രീകളും സന്യസ്തരും ജോസ് കെ.മാണിയ്ക്ക് സ്വീകരണം നൽകിയത്.
മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിലെത്തിയ ജോസ് കെ.മാണിയെ കാത്ത് യുവാക്കളുടെ ഒരു പട തന്നെ ഒപ്പമുണ്ടായിരുന്നു. എം.പിയായിരുന്നപ്പോൾ പാലായിൽ എത്തിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിച്ച യുവാക്കളായിരുന്നു ഓരോ സ്വീകരണ വേദിയിലും ജോസ് കെ.മാണിയെ സ്വീകരിക്കാൻ കാത്തു നിന്നിരുന്നത്.
ഇന്ന് മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ പൊതുപരിപാടികളിലും കുടുംബങ്ങളിലെ സന്ദർശനങ്ങളിലും സ്ഥാനാർത്ഥി പങ്കെടുക്കും. സി.ഐ.ടി.യു വിഭാഗം തൊഴിലാളികളുടെ ഹെഡ് ലോഡ് കുടുംബ സംഗമത്തിൽ പങ്കെടുക്കുന്ന സ്ഥാനാർത്ഥി, തലനാട് വോളിബോൾ ടൂർണമെന്റിലും സജീവമായുണ്ടാകും. ഇത് കൂടാതെ ഭവന സന്ദർശന പരിപാടികളിലും വിവിധ സ്ഥലങ്ങളിലെ കുടുംബ യോഗങ്ങളിലും സ്ഥാനാർത്ഥി പങ്കെടുക്കും. ഇത് കൂടാതെയാണ് വിവിധ മണ്ഡലങ്ങളിലെ പൊതുപരിപാടികളിലും കേരള കോൺഗ്രസ് എം ചെയർമാൻ കൂടിയായ ജോസ് കെ.മാണി പങ്കെടുക്കും.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top