×

അനാവശ്യം വിളിച്ചു പറയരുതെന്ന് താക്കീത് ! ഐഐഐടി റിയല്‍ എസ്റ്റേറ്റ് കച്ചവടമാണെന്ന സലിം പി മാത്യുവിന്‍റെ പരാമര്‍ശം വിവാദത്തില്‍ !

പാലാ: പാലാ ട്രിപ്പിള്‍ ഐടി സംബന്ധിച്ച വിവാദ പരാമര്‍ശത്തില്‍ എന്‍സികെ നേതാവ് സലിം പി മാത്യുവിന് യുഡിഎഫ് നേതൃത്വത്തിന്‍റെ രൂക്ഷ വിമര്‍ശനം. കഴിഞ്ഞ ദിവസത്തെ ചാനല്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിച്ചപ്പോള്‍ ട്രിപ്പിള്‍ ഐടി എന്നത് റിയല്‍ എസ്റ്റേറ്റ് കച്ചവടമാണെന്ന സലിം പി മാത്യുവിന്‍റെ നാവു പിഴവാണ് കോണ്‍ഗ്രസ് നേതാക്കളുടെയടക്കം രൂക്ഷ വിമര്‍ശനത്തിന് വഴിവച്ചത്.

ദക്ഷിണേന്ത്യയിലെ ഏക ട്രിപ്പിള്‍ ഐടിയാണ് 200 കോടി മുതല്‍ മുടക്കി പാലായില്‍ ആദ്യ ഘട്ടം പൂര്‍ത്തിയായി പ്രവര്‍ത്തനം തുടങ്ങിയ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി. 100 ഏക്കര്‍ സ്ഥലത്താണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. പദ്ധതി പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പുതിയ ചരിത്രമായി മാറും. ആഗോള ഐടി ഭൂപടത്തില്‍ കോട്ടയം ഐഐഐടിയും ഇടം നേടിയെന്നാണ് വിദ്യാഭ്യാസ വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടത്.

വിദ്യാഭ്യാസ രംഗത്ത് കേരളത്തിലേത് എന്നല്ല, ദക്ഷിണേന്ത്യയിലെ തന്നെ ശ്രദ്ധേയമായ ഒരു സ്ഥാപനമാണ് പാലായിലെ ട്രിപ്പിള്‍ ഐടി എന്നിരിക്കെ ഇതിനെ റിയല്‍ എസ്റ്റേറ്റ് കച്ചവടമായി വിശേഷിപ്പിച്ചത് പ്രചരണ രംഗത്ത് ദോഷം ചെയ്തെന്നാണ് യുഡിഎഫിന്‍റെ വിലയിരുത്തല്‍. മാത്രമല്ല, ജോസ് കെ മാണിയുടെ വികസന പദ്ധതികള്‍ വീണ്ടും ചര്‍ച്ചയിലേയ്ക്ക് കൊണ്ടുവരാനേ അനാവശ്യ വിവാദങ്ങള്‍ ഉപകരിക്കൂ എന്ന വിമര്‍ശനവും ഉയരുന്നുണ്ട്. മുമ്പ് ട്രിപ്പിള്‍ ഐടി എന്നത് പട്ടിക്ക് മുഴുവന്‍ തേങ്ങ കിട്ടിയതുപോലാണെന്ന യുഡിഎഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന്‍റെ വിമര്‍ശനം മുന്നണിയില്‍ കടുത്ത എതിര്‍പ്പ് ക്ഷണിച്ചു വരുത്തിയിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top