×

സംസ്ഥാന തല വടം വലി മല്‍സരത്തില്‍ ഇടുക്കിയുടെ ചുണകുട്ടികള്‍ ജേതാക്കളായി

തൊടുപുഴ : കേരള സംസ്ഥാന വടം വലി അസോസിയേഷന്റെ നേതൃത്വത്തില്‍ പാലക്കാട് വച്ച് നടന്ന സബ്ബ് ജീനിയര്‍ മികസ്ഡ് (ഗേള്‍സ് & ബോയ്‌സ്) വിഭാഗത്തില്‍ ഒന്നാം സ്ഥാനം ഇടുക്കി ജില്ലാ ടീം കരസ്ഥമാക്കി. സ്‌നേഹ ജോര്‍ജ്ജ് (സെന്റ് ജോര്‍ജ്ജ്, കലയന്താനി), മുഫ്‌സീനാ ഫര്‍ഹാന്‍ (ഗേള്‍സ് സ്‌കൂള്‍ തൊടുപുഴ), ജ്യോല്‍സന ജോണ്‍സണ്‍, സ്ഫന സലിം (സെന്റ് ജോര്‍ജ്ജ്, ഉടുമ്പന്നൂര്‍), ഫര്‍ഹാന സക്കീര്‍ (സെന്റ് സെബാസ്റ്റ്യന്‍സ് തൊടുപുഴ), ഇഷാന്‍ഖാന്‍ (സെന്റ് ജോര്‍ജ്ജ് മുതലക്കോടം) ടോം തോമസ് ( സെന്റ് ജോസഫ് കരിമണ്ണൂര്‍), സൈഫുദ്ദീന്‍ (സെന്റ് ജോസഫ്, കരിമണ്ണൂര്‍) അരുണ്‍ സുനില്‍ (വിന്നേഴ്‌സ്, കരിമണ്ണൂര്‍), അഫ്‌സല്‍ നസീര്‍ (സെന്റ് ജോസഫ്, കരിമണ്ണൂര്‍) എന്നീ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളാണ് മല്‍സരത്തില്‍ പങ്കെടുത്ത് ജേതാക്കളായത്.

ഫോട്ടോ അടിക്കുറുപ്പ്
പാലക്കാട് വച്ച് നടന്ന സംസ്ഥാന തല വടം വലി മല്‍സരത്തില്‍ സബ്ബ് ജൂനിയര്‍ മിക്‌സഡ് വിഭാഗത്തില്‍ ഒന്നാം സ്ഥാനവും സ്വര്‍ണ്ണ മെഡലും കരസ്ഥമാക്കിയ ഇടുക്കി ജില്ലാ ടീം കോച്ച്
ബേബി എബ്രഹാമിനൊപ്പം

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top