×

സംസ്ഥാന ഖജനാവ് പ്രതിസന്ധി നേരിടുമ്ബോള്‍ വില കുറയ്ക്കാനാകില്ല -മന്ത്രി തോമസ് ഐസക്ക്

തിരുവനന്തപുരം: ഇന്ധന വിലവര്‍ധന കേരളത്തിലും അധികം താമസിയാതെ സെഞ്ച്വറി അടിക്കുമെന്ന കാര്യം ഉറപ്പായി. സംസ്ഥാന സര്‍ക്കാര്‍ നികുതി കുറയ്ക്കണമെന്ന ആവശ്യം ഉയരുമ്ബോഴും അതിന് തയ്യാറികില്ലെന്ന് വ്യക്തമാക്കുകയാണ് ധനമന്ത്രി തോമസ് ഐസക്ക്. സംസ്ഥാനത്തിന്റെ സാമ്ബത്തിക സ്ഥിതി മോശമാണെന്ന് ഐസക് മാധ്യമങ്ങളോട് പറഞ്ഞു. കേരളം ഇന്ധനനികുതി ഇതുവരെ വര്‍ധിപ്പിച്ചിട്ടില്ല. കേന്ദ്രസര്‍ക്കാരാണ് ഇന്ധന വിലകൂട്ടിയത്. സംസ്ഥാന ഖജനാവ് പ്രതിസന്ധി നേരിടുമ്ബോള്‍ വില കുറയ്ക്കാനാകില്ല. ഇന്ധനവില ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്നതിനോട് സംസ്ഥാനത്തിന് എതിര്‍പ്പില്ലെന്നും തോമസ് ഐസക്് പറഞ്ഞു.

ഇന്ധന വില വര്‍ധനയില്‍ കേന്ദ്രത്തിന് മാത്രമായി പരിഹാരം കാണാനാകില്ല. കേന്ദ്രവും സംസ്ഥാനങ്ങളും സഹകരിച്ച്‌ പരിഹാരം കാണേണ്ട വിഷയമാണെന്നും കേന്ദ്രമന്ത്രി നിര്‍മ്മത സീതാരാമന്‍ കഴുഞ്ഞ ദിവസം പറഞ്ഞിരുന്നു. ഈ ആവശ്യമാണ് ഐസക്ക് തള്ളിയിരിക്കുന്നത്. കേന്ദ്രസര്‍ക്കാരും സംസ്ഥാനങ്ങളും യോജിച്ച്‌ വില വര്‍ധന പിടിച്ചുനിര്‍ത്താന്‍ നികുതി കുറയ്ക്കാന്‍ തയ്യാറാകണം. ഇന്ധന വില ജിഎസ്ടി പരിധിയില്‍ കൊണ്ടു വരുന്നതിന് കേന്ദ്രസര്‍ക്കാരിന് എതിര്‍പ്പില്ല.

ജിഎസ്ടി പരിധിയില്‍ വന്നാല്‍ രാജ്യമാകെ ഒറ്റ വിലയാകും. ഇതുവഴി കേന്ദ്രവും സംസ്ഥാനങ്ങളും വെവ്വേറെ നികുതി പിരിക്കുന്നത് ഒഴിവാക്കാനാകും. എന്നാല്‍ ഇതിന് സംസ്ഥാനങ്ങള്‍ക്കിടയില്‍ സമവായം വേണമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. പെട്രോള്‍ വിലവര്‍ധനലില്‍ പ്രതിഷേഥം ഇരമ്ബുകയാണ്. ബിജെപി അനുകൂല സംഘടനകള്‍ പോലും ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാറിനെതിരെ തിരിഞ്ഞു കഴിഞ്ഞു. കേന്ദ്രവും കേരളവും പെട്രോള്‍ വില കുറയ്ക്കണമെന്നാണ് ഇവരുടെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് ബിഎംഎസ് സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ചു സംഘടിപ്പിച്ചതിന് പിന്നാലെ സംസ്ഥാന സര്‍ക്കാറിനെ പഴിച്ച്‌ ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രനും രംഗത്തുവരികയുണ്ടായി.

പെട്രോള്‍, ഡീസല്‍ വില വര്‍ധനവിനെ തുടര്‍ന്ന് സാധാരണക്കാര്‍ ആശ്രയിക്കുന്ന ഓട്ടോറിക്ഷ, ടാക്സി, ബസ് എന്നിവ നിരത്തില്‍ ഇറക്കാന്‍ സാധിക്കുന്നില്ലെന്നും കേന്ദ്ര സര്‍ക്കാരായാലും സംസ്ഥാന സര്‍ക്കാരായാലും അടിയന്തരമായി നികുതി കുറക്കണമെന്നും ബി.എം.എസ് ആവശ്യപ്പെട്ടു. പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തണമെന്നും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ കണ്ണ് തുറപ്പിക്കാനാണ് തങ്ങളുടെ സമരമെന്നും മാര്‍ച്ചില്‍ ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാര്‍ മോട്ടോര്‍ തൊഴിലാളികള്‍ക്ക് പെട്രോള്‍. ഡീസല്‍ എന്നിവ സബ്സിഡി നിരക്കില്‍ നല്‍കണമെന്നും ബി.എം.എസ് ആവശ്യപ്പെട്ടു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top