×

പതിമൂന്നുകാരിയെ പീഡിപ്പിച്ചു, മറ്റുള്ളവര്‍ക്ക് കാഴ്ച വെച്ചു ; ദമ്ബതികള്‍ ഉള്‍പ്പെടെ എട്ടു പേര്‍ക്ക് തടവ് ശിക്ഷ

കോഴിക്കോട്: പതിമൂന്നുകാരിയെ പീഡിനത്തിനിരയാക്കുകയും മറ്റുള്ളവര്‍ക്ക് കാഴ്ച വെക്കുകയും ചെയ്ത സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. കേസില്‍ ദമ്ബതികള്‍ ഉള്‍പ്പെടെ എട്ടുപേര്‍ക്ക് തടവുശിക്ഷ വിധിച്ചു. 2007- 2008 കാലത്താണ് കേസിനാസ്പദമായ സംഭവം. കോഴിക്കോട് അതിവേഗ സ്പെഷല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്.

ഒന്നാം പ്രതി കുമാരനല്ലൂര്‍ പാങ്ങാടന്‍ വീട്ടില്‍ അസ്മാബി (51) ക്ക് ഏഴു വര്‍ഷം തടവും 10,000 രൂപ പിഴയും വിധിച്ചു. ഭര്‍ത്താവ് കൊടിയത്തൂര്‍ പുളിക്കാത്തൊടി ഷംസുദ്ദീന്‍ (56) താഴെക്കോട് അമ്ബലത്തിങ്ങല്‍ മുഹമ്മദ് എന്ന ബാവ (44), കൊടിയത്തൂര്‍ കോട്ടുപുറത്ത് കൊളക്കാടന്‍ ജമാല്‍ എന്ന ജമാലുദ്ദീന്‍ (55), മലപ്പുറം വേങ്ങര കണ്ണമംഗലം കണ്ണഞ്ചേരിച്ചാലില്‍ മുഹമ്മദ് മുസ്തഫ (54), കൊടിയത്തൂര്‍ കോശാലപ്പറമ്ബ് കൊളക്കാടന്‍ നൗഷാദ് (48), കാവന്നൂര്‍ വാക്കല്ലൂര്‍ കളത്തിങ്ങല്‍ ഇരുമ്ബിശേരി അഷ്റഫ് (53), കാവന്നൂര്‍ കുയില്‍തൊടി നൗഷാദ് (41) എന്നിവരാണ് മറ്റു പ്രതികള്‍.

ഒന്നാം പ്രതി അസ്മാബിയുടെ സഹായത്തോടെ ഭര്‍ത്താവ് ഷംസുദ്ദീന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു. പിന്നീട് ഇവര്‍ കുട്ടിയെ വിവിധ സ്ഥലങ്ങളില്‍ എത്തിച്ചു മറ്റു പ്രതികള്‍ക്കു പീഡിപ്പിക്കാന്‍ അവസരമൊരുക്കുകയായിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top