×

ജോയ്‌സ് ജോര്‍ജ്ജ് അല്ല – കെ ഐ ആന്റണി തൊടുപുഴയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാവും

 

ഇടുക്കി : മുന്‍ എം പി ജോയ്‌സ് ജോര്‍ജ്ജിനെ പി ജെ ജോസഫിനെതിരെ രംഗത്ത് ഇറക്കണമെന്ന് സിപിഎമ്മിലെ ചില നേതാക്കള്‍ സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തൊടുപുഴ സീറ്റിന് പകരമായി കോട്ടയത്ത് മറ്റൊരു സീറ്റ് വിട്ടുകൊടുക്കാന്‍ സിപിഎമ്മിന് സാധിക്കാത്തതിനാല്‍ തൊടുപുഴ സീറ്റ് മല്‍സരിക്കാന്‍ ജോസ് കെ മാണി വിഭാഗത്തിന് നല്‍കിയേക്കും.
കോട്ടയത്ത് ജോസ് കെ മാണി വിഭാഗത്തിനായി സിപിഎം ത്യജിക്കുന്ന സീറ്റുകള്‍ക്ക് പകരമായി തൊടുപുഴ സീറ്റ് ഏറ്റെടുക്കണമെന്നാണ് സംസ്ഥാന കമ്മിറ്റിക്ക് മുമ്പില്‍ സിപിഎം വച്ച നിര്‍ദ്ദേശം. കോട്ടയത്ത് സിപിഎം ജോസ് കെ മാണി വിഭാഗത്തിനായി വിട്ട് നല്‍കുന്ന സീറ്റിന് പകരം ഇടുക്കിയിലെ ഒരു സീറ്റ് സിപിഎമ്മിന് അവകാശപ്പെട്ടതാണെന്നാണ് സിപിഎമ്മിലെ അവകാശ വാദം. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ജോസ് കെമാണിക്ക് നല്‍കുന്ന സീറ്റില്‍ വലിയ വെട്ടികുറയ്ക്കല്‍ സാധ്യമല്ലെന്നും എല്‍ഡിഎഫ് കണ്‍വീനറും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതോടെ തൊടുപുഴ സീറ്റില്‍ സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥി പാര്‍ട്ടി ചിഹ്നത്തില്‍ അല്ലാതെ ഒരു സിപിഎം സ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കാന്‍ നീക്കം നടത്തിയിരുന്നു. എന്നാല്‍ 15 സീറ്റുകള്‍ ആവശ്യപ്പെടുന്ന ജോസ് കെമാണിയക്ക് എത്രയെണ്ണം ഏതൊക്കെ നല്‍കി തൃപ്തിപ്പെടുത്തുമെന്ന് എല്‍ഡിഎഫില്‍ തീരുമാനമായിട്ടില്ല. ഏതായാലും മാര്‍ച്ച് 10 ന് മുമ്പ് സീറ്റ് ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി സ്ഥാനാര്‍ത്ഥിയെ കണ്ടെത്തല്‍ പ്രക്രിയയിലേക്ക് എല്‍ഡിഎഫ് കടക്കും.

തൊടുപുഴ സീറ്റില്‍ പി ജെ ജോസഫിനെതിരെ കെ ഐ ആന്റണിയെ രംഗത്ത് ഇറക്കാനാണ് ജോസ് കെ മാണി തയ്യാറായിരിക്കുന്നത്. രണ്ടില ചിഹ്നത്തില്‍ കെ ഐ ആന്റണിയായിരിക്കും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് വേണ്ടി സ്ഥാനാര്‍ത്ഥിയാവുന്നത്. കഴിഞ്ഞ തവണ റോയി വാരികാട്ടായിരുന്നു സ്ഥാനാര്‍ത്ഥി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top