×

“2016 ലെ നിയമസഭയില്‍ ബിജെപി സമാഹരിച്ചത് യുഡിഎഫ് വോട്ട് എല്‍ഡിഎഫിന് ഗുണമായി – ലോക്‌സഭയില്‍ ബിജെപിക്ക് കിട്ടയത് എല്‍ഡിഎഫ് വോട്ട് “

ശബരിമല വിഷയം കത്തുന്നതും സിപിഎമ്മിനെ ആശങ്കപ്പെടുത്തുന്നു. ഇത് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തീരുമെന്ന് ഏവരും കരുതി. എന്നാല്‍ പഞ്ചായത്തിലും തിരിച്ചടിച്ചു. ‘ഹിന്ദു ഭൂരിപക്ഷ ജില്ലകളായ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂര്‍, പാലക്കാട് എന്നിവിടങ്ങളിലെ വര്‍ധിച്ച ബിജെപി വോട്ട് നല്‍കുന്ന ആപല്‍ക്കരമായ സൂചന, നമ്മെ പിന്തുണയ്ക്കുന്ന ഒരു വിഭാഗം ബിജെപിക്കു വോട്ടു ചെയ്തു എന്നതാണ്. നമ്മുടെ സ്വാധീന മേഖലകളില്‍ ബിജെപിക്ക് അനുകൂലമായുള്ള വോട്ടുചോര്‍ച്ച പ്രത്യേകമായി പരിശോധിക്കണം. ഏതു സാമൂഹിക വിഭാഗങ്ങളാണ് ബിജെപിയിലേക്കു പോകുന്നതെന്ന കാര്യം പരിശോധിക്കണം.’-ഇതാണ് സിപിഎം സംസ്ഥാന നേതൃത്വം കീഴ് ഘടകങ്ങള്‍ക്ക് കൊടുക്കുന്ന നിര്‍ദ്ദേശം.

പരമ്ബരാഗതമായി പാര്‍ട്ടിക്ക് അടിത്തറയുള്ള പ്രദേശങ്ങളില്‍ ബിജെപി കടന്നുകയറുന്നുവെന്നും കേരളത്തിലെ പാര്‍ട്ടിയുടെ സ്വാധീന മേഖലയെ തകര്‍ക്കുക എന്ന സംഘപരിവാര്‍ ലക്ഷ്യം ഇതിനു പിന്നിലുണ്ടെന്നും സിപിഎം തിരിച്ചറിയുന്നു. രണ്ടു നിഗമനങ്ങളും പാര്‍ട്ടിയുടെ ഉറക്കം കെടുത്തുന്നതാണ്. ഭൂരിപക്ഷ വോട്ടുബാങ്കാണ് സിപിഎമ്മിന്റെ അടിത്തറ. സംഘപരിവാറിന്റെ മുഖ്യശത്രു കോണ്‍ഗ്രസല്ല, സിപിഎമ്മാകാം എന്നതും അവര്‍ തിരിച്ചറിയുന്നു. സിപിഎമ്മിന്റെ ഹൈന്ദവ അടിത്തറ തകര്‍ത്തുകൊണ്ടു മാത്രമേ, കേരളത്തില്‍ ബിജെപിക്കു കടന്നുവരാന്‍ കഴിയൂ എന്ന് ബിജെപി തന്ത്രവും സിപിഎം തിരിച്ചറിയുന്നുണ്ട്.

തദ്ദേശതിരഞ്ഞെടുപ്പില്‍ ബിജെപിയുടെ വോട്ടുശതമാനം പൊതുവില്‍ കൂടിയില്ല. എന്നാല്‍ കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം എന്നിവിടങ്ങള്‍ ഒഴികെ, മറ്റു പത്തു ജില്ലകളിലും ബിജെപിയുടെ വോട്ട് കൂടി. ന്യൂനപക്ഷ വിഭാഗങ്ങള്‍ ശക്തമായ പരമ്ബരാഗത യുഡിഎഫ് കേന്ദ്രങ്ങളാണ് ഈ 4 ജില്ലകള്‍. തൃശൂരും കാസര്‍കോട്ടും 20% വോട്ട് അവര്‍ക്കു കിട്ടി. ഇതെല്ലാം സിപിഎമ്മിന് ആശങ്കയാണ്. നഗരമേഖലകളിലെ യുവാക്കളെ ബിജെപി സ്വാധീനിക്കുന്നതായും സിപിഎം വിലയിരുത്തുന്നു.

അതിനാല്‍ ശബരിമലയിലെ കോണ്‍ഗ്രസ് പ്രതിരോധത്തെ അതിജീവിക്കാന്‍ സിപിഎം തന്ത്രപരമായ നീക്കം നടത്തും. കോണ്‍ഗ്രസും ബിജെപിയും ശബരിമലയില്‍ കടന്നാക്രമണം നടത്തുന്ന സാഹചര്യത്തിലാണ് ഇത്. പരസ്യമായി ഈ വിഷയത്തില്‍ പ്രതികരിക്കില്ല. എന്നാല്‍ താഴേ തട്ടില്‍ ഇടപെടല്‍ നടത്തും. പന്തളത്തം ബിജെപി നേതാവായിരുന്ന കൃഷ്ണകുമാര്‍ സിപിഎമ്മില്‍ ചേര്‍ന്നിരുന്നു. നാമജപ ഘോഷയാത്രയില്‍ മുന്നില്‍ നിന്ന നേതാവാണ് കൃഷ്ണകുമാര്‍. സമാന രീതിയില്‍ മറ്റ് ഹൈന്ദവ നേതാക്കളേയും സിപിഎമ്മിലേക്ക് അടുപ്പിക്കും. ബിജെപിയുമായി തെറ്റി നില്‍ക്കുന്ന പിപി മുകുന്ദനെ സിപിഎമ്മിലേക്ക് എത്തിക്കാനും നീക്കമുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top