×

രാജ്യത്ത്​ നിന്ന്​ കോണ്‍ഗ്രസിനെ തുടച്ചുനീക്കുമെന്ന്​ അമിത്​ഷാ

ചെന്നൈ: രാജ്യത്ത്​ നിന്ന്​ കോണ്‍ഗ്രസിനെ തുടച്ചുനീക്കുകയാണ്​ ലക്ഷ്യമെന്ന്​ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്​ഷാ. ഞായറാഴ്​ച കാരക്കാലില്‍ ബി.ജെ.പി പ്രചാരണ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസില്‍ കുടുംബ ഭരണമാണ്​ നടക്കുന്നത്​. രാജ്യമെങ്ങും കോണ്‍ഗ്രസ്​ നേതാക്കളും പ്രവര്‍ത്തകരും കൂട്ടത്തോടെയാണ്​ ബി.​ജെ.പിയില്‍ ചേരുന്നത്​.

കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കാതെ അഴിമതി നടത്താനാണ്​ നാരായണ സാമി സര്‍ക്കാര്‍ ശ്ര​ദ്ധ കേന്ദ്രീകരിച്ചത്​. കോണ്‍ഗ്രസ്​ സര്‍ക്കാര്‍ അവരുടെ കൊള്ളരുതായ്​മ കാരണമാണ്​ താഴെ വീണത്​.

ചടങ്ങില്‍ എം.എല്‍.എ സ്​ഥാനം രാജിവെച്ച ജോണ്‍കുമാര്‍, വെങ്കടേശന്‍, സ്​പീക്കര്‍ ശിവകൊളുന്തുവി​െന്‍റ സഹോദരന്‍ രാമലിംഗം എന്നിവര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. നേരത്തെ ശിവകൊളുന്തു സ്​പീക്കര്‍ സ്​ഥാനം രാജിവെച്ച്‌​ ലഫ്​.ഗവര്‍ണര്‍ക്ക്​ കത്ത്​ നല്‍കി. ഇദ്ദേഹവും ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്നാണ്​ സൂചന.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top