×

‘പ്രീഡിഗ്രി അത്ര മോശം ഡിഗ്രി’ അല്ലെന്ന് കെ എം ഷാജി ; ഖേദം പ്രകടിപ്പിച്ച്‌ മന്ത്രി ജലീല്‍

തിരുവനന്തപുരം : കെ എം ഷാജി കോളേജിന്റെ പടികയറിയിട്ടില്ലെന്ന നിയമസഭയിലെ വിവാദ പരാമര്‍ശത്തില്‍ മന്ത്രി കെ ടി ജലീല്‍ ഖേദം പ്രകടിപ്പിച്ചു. എംജി സര്‍വകലാശാലയിലെ മാര്‍ക്ക് ദാനവുമായി ബന്ധപ്പെട്ട അടിയന്തരപ്രമേയത്തിന് മറുപടി പറയുമ്ബോഴാണ് മന്ത്രി ഷാജിക്കെതിരെ ഈ പരാമര്‍ശം നടത്തിയത്. ഇതിനെതിരെ ഷാജി സ്പീക്കര്‍ക്ക് പരാതി നല്‍കിയിരുന്നു.

തന്റേത് കവലപ്രസംഗമാണെന്ന മന്ത്രിയുടെ പരാമര്‍ശം അംഗീകാരമായിട്ടാണ് കാണുന്നതെന്ന് ഷാജി പറഞ്ഞു. താനും മന്ത്രിയും ഒരേ കോളേജിലാണ് പ്രീഡിഗ്രി പഠിച്ചത്. മന്ത്രി സ്വന്തം സര്‍ട്ടിഫിക്കറ്റ് പരിശോധിച്ച്‌ പ്രിഡീഗ്രി പടിച്ചത് കോളേജിലാണോ എന്ന് ഉറപ്പാക്കണം. ശ്രീനിവാസന്‍ സിനിമയില്‍ പറഞ്ഞതുപോലെ പ്രീഡിഗ്രി അത്ര മോശം ഡിഗ്രിയല്ല. മന്ത്രിയുടെ പരാമര്‍ശം സഭാരേഖകളില്‍ നിന്നും മാറ്റരുത്. തന്റെ വിശദീകരണം കൂടി ഉള്‍പ്പെടുത്തണമെന്നും ഷാജി ആവശ്യപ്പെട്ടു.

പരാതി പരിഗണിച്ച സ്പീക്കര്‍, മന്ത്രിയുടെ പരാമര്‍ശം അനാവശ്യമായിരുന്നു എന്ന് അഭിപ്രായപ്പെട്ടു. കോളേജില്‍ പഠിച്ചിട്ടില്ല എന്നത് കുറവായി നിയമസഭയില്‍ അവതരിപ്പിക്കുന്നത് ശരിയല്ലെന്നും സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. ഇതേത്തുടര്‍ന്ന് ഷാജിക്ക് പ്രയാസമുണ്ടായിട്ടുണ്ടെങ്കില്‍, പരാമര്‍ശത്തില്‍ നിരുപാധികം ഖേദം പ്രകടിപ്പിക്കുന്നുവെന്ന് മന്ത്രി

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top