×

വീട്ടുകാരെ പറ്റിക്കാന്‍ കുമളി സ്വദേശി കിണറ്റിന്‍കരയില്‍ ആത്മഹത്യ – അഭിനയം, ദുരന്തം

ഇടുക്കി: മദ്യലഹരിയില്‍ വീട്ടുകാരെ ഭയപ്പെടുത്താന്‍ ആത്മഹത്യ ചെയ്യാനൊരുങ്ങുന്നതായി കാണിച്ച്‌, അരകല്ല് കിണറ്റിലിടുന്നതിനിടെ കാല്‍വഴുതി കിണറ്റില്‍ വീണ് മധ്യവയസ്‌കന്‍ മരിച്ചു.കുമളി അട്ടപ്പളളം സ്വദേശി എടക്കര സാബു ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം.

അട്ടപ്പളളം ലക്ഷം വീട് കോളനിക്ക് സമീപം പിതാവിനും മാതാവിനും ഒപ്പമാണ് കഴിഞ്ഞ കുറേക്കാലമായി സാബു താമസിച്ചിരുന്നത്. മദ്യലഹരിയില്‍ മാതാപിതാക്കളെ ഭീഷണിപ്പെടുത്തുന്നത് പതിവായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. വ്യാഴാഴ്ച വൈകീട്ട് മദ്യപിച്ച്‌ വീട്ടിലെത്തിയ സാബു മാതാപിതാക്കളുമായി വഴക്കുണ്ടാക്കി. മാതാപിതാക്കള്‍ സാബുവിനെ വീടിന് പുറത്താക്കി വാതിലടച്ചു.

വാതില്‍ തുറന്നില്ലെങ്കില്‍ താന്‍ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. വീടിന്റെ വാതില്‍ തുറക്കാതെ വന്നതോടെ താന്‍ കിണറ്റില്‍ ചാടി എന്ന് മാതാപിതാക്കളെ ബോധ്യപ്പെടുത്താന്‍ വീടിന് സമീപത്തെ കിണറ്റിലേക്ക് അരകല്ലെടുത്ത് ഇടുന്നതിനിടെ കാല്‍വഴുതി കിണറ്റില്‍ വീഴുകയായിരുന്നു. കിണറിന് ചുറ്റുമതില്‍ ഇല്ല. സമീപത്തെ വീടിന്റെ ടെറസിലിരുന്ന് അപകടം കണ്ട അയല്‍വാസിയാണ് സാബു കിണറ്റില്‍ വീണ വിവരം നാട്ടുകാരെ അറിയിച്ചത്. ഇതോടെ നാട്ടുകാര്‍ കിണറ്റിലിറങ്ങി സാബുവിനെ പുറത്തെടുത്ത് സമീപത്തുളള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top