×

തൊടുപുഴയില്‍ മാണി വിഭാഗം പ്രസിഡന്റായി ജിമ്മി മറ്റത്തിപ്പാറയെ തിരഞ്ഞെടുത്തു. ശക്തി തെളിയിക്കല്‍ പ്രകടനവും നടത്തി

തൊടുപുഴ:കർഷകരുടെയും അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെയും മനസ്സുകളിൽ ചിരപ്രതിഷ്ഠ നേടിയ അജയ്യമായ രാഷ്ട്രീയ ശക്തിയാണ് കേരള കോൺഗ്രസ് എം എന്ന് റോഷി അഗസ്റ്റിൻ എംഎൽഎ പ്രസ്താവിച്ചു.

തൊടുപുഴ ചിന്ന ഓഡിറ്റോറിയത്തിൽ കേരള കോൺഗ്രസ് എം തൊടുപുഴ നിയോജകമണ്ഡലം പ്രവർത്തക സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു റോഷി. സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച പാർട്ടി ഉന്നതാധികാര സമിതി അംഗം കെ ഐ ആൻറണി സംഘടിതമായ പ്രവർത്തനത്തിലൂടെ കേരള കോൺഗ്രസ് സംസ്കാരമുള്ള മുഴുവൻ ജനങ്ങളെയും ജോസ് കെ മാണി ചെയർമാനായ പാർട്ടിയിൽ അണിചേർക്കുമെന്ന് അറിയിച്ചു.

പാർട്ടിയുടെ ആചാര്യനായ മാണി സാറിനെ അനുസ്മരിച്ചുകൊണ്ട് കേരള കോൺഗ്രസ്പാർട്ടിയുടെ മുഖപത്രമായ പ്രതിഛായയുടെ ചീഫ് എഡിറ്റർ ഡോ. കുര്യാസ് കുമ്പളക്കുഴി അനുസ്മരണ പ്രഭാഷണം നടത്തി 13 ബജറ്റിലൂടെ കേരളത്തിലെ കർഷകരുടെ കണ്ണീരൊപ്പാൻ പരിശ്രമിച്ച കെഎം മാണിയെ കേരള കർഷക ജനത ഒരിക്കലും മറക്കുകയില്ലെന്ന് കുര്യാസ് അറിയിച്ചു. കേരളത്തിലെ ഇന്നത്തെ നിലയിലേക്ക് വളർത്തിക്കൊണ്ടുവരുന്നതിന് കെഎംമാണി വഹിച്ച പങ്ക് നിസ്തുലമാണ് .

കേരളത്തിലെ രാഷ്ട്രീയ കാർഷിക സാമ്പത്തിക സാംസ്കാരിക മണ്ഡലങ്ങളിൽ കെഎം മാണി ചെയ്തിട്ടുള്ള സേവനങ്ങൾ പുതിയ തലമുറ പഠനവിഷയം ആക്കണമെന്ന് കുര്യാസ് കുമ്പളക്കുഴി പറഞ്ഞു ജിമ്മി മറ്റത്തിപ്പാറ പ്രസിഡണ്ടായുള്ള പുതിയ നിയോജകമണ്ഡലം കമ്മിറ്റിയെ പ്രവർത്തകസംഗമം തെരഞ്ഞെടുത്തു .

ഒരു മാസത്തിനുള്ളിൽ തൊടുപുഴയിലെ 13 മണ്ഡലം കമ്മിറ്റികളും പൂർണ്ണമായ നിലയിൽ പ്രവർത്തനം ആരംഭിക്കുമെന്ന് പ്രൊഫ:കെ ഐ ആൻറണി അറിയിച്ചു.

കർഷക യൂണിയൻ സംസ്ഥാന പ്രസിഡൻറ് റെജി കുന്നംകോട്ട് സ്വാഗതമാശംസിച്ച ചടങ്ങിൽ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. അലക്സ് കോഴിമല. കേരള കോൺഗ്രസ് ഇടുക്കി ജില്ല പ്രസിഡൻറ് ജോസ് പാലത്തിനാൽ. സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങളായ അഗസ്റ്റിൻ വട്ടക്കുന്നേൽ, രാരിച്ചൻ നീറണാ കുന്നേൽ. ജിൻസൺ വർക്കി. വനിതാ കോൺഗ്രസ് ജില്ലാ പ്രസിഡൻറ് കുഴഞ്ഞാലിൽ. ജയകൃഷ്ണൻ പുതിയേടത്ത്. അഡ്വ: ബിനു തോട്ടുങ്കൽ, ജോസ് കവിയിൽ, ബെന്നി പ്ളാക്കൂട്ടം. മാത്യു വാരികാട്ട്. അപ്പച്ചൻ ഓലിക്കരോട്ട്.അഡ്വ.മധു. നമ്പൂതിരി, ടോമി തീവള്ളി, ജോയ് പാറത്തല, ബെന്നി പാമ്പയ്ക്കൽ. ലാലി ജോസി തുടങ്ങിയവർ പ്രസംഗിച്ചു. സമ്മേളാനന്തരം നൂറുകണക്കിന് പ്രവർത്തകർ ജാഥയായി മുനിസിപ്പൽ സ്റ്റേഡിയത്തിൽ പ്രത്യേകം തയ്യാറാക്കിയ മണ്ഡപത്തിലെ കെഎം മാണിയുടെഛായാചിത്രത്തിന് മുമ്പിൽ പുഷ്പാർച്ചന നടത്തി.

പാർട്ടിയെ മാണി സാർ നയിച്ച പാതയിൽ മുന്നോട്ട് കൊണ്ടു പോകുമെന്ന് പാർട്ടി പ്രവർത്തകർ പ്രതിജ്ഞയെടുത്തു. പ്രകടനത്തിനും പുഷ്പാർച്ചനയ്ക്കും. നേതാക്കളായ കുര്യാച്ചൻ പൊന്നാമറ്റത്തിൽ. അപ്പച്ചൻ പാലാട്ട് സ്റ്റാൻലികീത്താപ്പള്ളി, ജിജി ചെറിയാൻ പൊന്നുംപുരയിടം, അഗസ്റ്റിൻ ചെമ്പകശ്ശേരി, അംബിക ഗോപാലകൃഷ്ണൻ, അബ്രഹാം അടപ്പൂർ , നൗഷാദ് മൂക്കിൽ. ജോസി വേളാഞ്ചേരി. എം കൃഷ്ണൻ. .മായൻ ഹമീദ്, ,ജെരാർദ്ദ് തടത്തിൽ.സിൽവീ തോമസ്ഏ ലിക്കുട്ടി അഗസ്റ്റിൻ. തുടങ്ങിയവർ നേതൃത്വം കൊടുത്തു

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top