×

ഗ്രാമജ്യോതി ന്യൂസ് – വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള അവധി ട്യൂഷന്‍ സെന്ററുകള്‍ക്കും മത സ്ഥാപനങ്ങള്‍ക്കും ബാധകം: ബാലാവകാശ കമ്മീഷന്‍

കോഴിക്കോട്: സംസ്ഥാനത്തും ജില്ലകളിലുമായി സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായുള്ള അവധികള്‍ സണ്‍ഡേ സ്‌കൂളുകള്‍, ട്യൂഷന്‍ സെന്ററുകള്‍, മദ്‌റസകള്‍ മത സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് കൂടി ബാധകമാണെന്ന് ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ പി സുരേഷ്. ഇത്തരം കാര്യങ്ങളില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

നിലവില്‍ പല സ്ഥാപനങ്ങളും ഈ നിയമം തെറ്റിച്ച്‌് പ്രവര്‍ത്തിക്കുന്നതായി ചൂണ്ടിക്കാട്ടി കുന്ദമംഗലം സ്വദേശി നൗഷാദ് തെക്കയില്‍ ബാലവകാശ കമ്മീഷന്‍ ചെയര്‍മാന് നല്‍കിയ പരാതിയുടെ പശ്ചാത്തലത്തിലാണ് കമ്മീഷന്‍ ഇക്കാര്യം വ്യക്തമാക്കിയത്.കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുവാന്‍ കൂടിയാണ് ചില അവധികള്‍ പ്രഖ്യാപിക്കപ്പെടുന്നത്.അവ പോലും കാറ്റില്‍ പറത്തുന്ന സ്ഥാപനങ്ങളുടെ നടപടി അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top