×

ഫോണ്‍ ഇല്ലാത്ത ആ പിതാവിന്റെ പൊന്നുമകള്‍ മൂന്ന് ദിവസം കഴിച്ചുകൂട്ടിയത് ഇങ്ങനെ… – വിറയാര്‍ന്ന വാക്കുകളില്‍ നന്ദി പറഞ്ഞ് പിതാവും

കൊല്ലം:ട്രെയിന്‍ യാത്രയ്ക്കിടെ കാണാതായ വയനാട് സ്വദേശിനിയായ 17കാരിയെ കണ്ടെത്തി. കൊല്ലം റെയില്‍വെ സ്റ്റേഷനില്‍വച്ചാണ് കാക്കവയല്‍ സ്വദേശിനിയായ വിഷ്ണുപ്രിയയെ കണ്ടെത്തിയത്.

കഴിഞ്ഞ മാസം 31നാണ് വിഷ്ണുപ്രിയയെ കാണാതായത്. മൂന്ന് ദിവസവും ട്രെയിനിലാണ് കഴിച്ച്‌ കൂട്ടിയതെന്ന് കുട്ടി പൊലീസിനോട് പറഞ്ഞു. താന്‍ സ്വന്തം ഇഷ്ടപ്രകാരമാണ് വീട്ടില്‍ നിന്ന് ഇറങ്ങി പോന്നതെന്നും പെണ്‍കുട്ടി മൊഴി നല്‍കി.

കൊച്ചിയിലെ അമ്മ വീട്ടില്‍ നിന്ന് മേയ് 31 വയനാട്ടിലേക്കുള്ള യാത്രയ്ക്കിടെ കോഴിക്കോടുവച്ചാണ് വിഷ്ണുപ്രിയയെ കാണാതാകുന്നത്. തുടര്‍ന്ന് കുട്ടിയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കി. കൂടാതെ അച്ഛന്‍ ശിവജി തന്റെ മകളെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ഫേസ്ബുക്കില്‍ കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു. ഇതാണ് പെണ്‍കുട്ടിയെ കണ്ടെത്താന്‍ സഹായകമായത്.

കൊല്ലം റെയില്‍ വെ സ്റ്റേഷനില്‍ പെണ്‍കുട്ടി തനിച്ചിരിക്കുന്നത് കണ്ട ഒരു യുവാവ് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി. വിഷ്ണുപ്രിയ അമ്മയോടും കുടുംബാംഗങ്ങളോടും സംസാരിച്ചു.

മകളെ കണ്ടെത്താന്‍ സഹായിച്ചതിന് നന്ദി അറിയിച്ചുകൊണ്ട് ശിവജി ഒരു കുറിപ്പ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top