×

തനിമയുടെ ഈ വര്‍ഷത്തെ കാരുണ്യോല്‍സവ് ഏറെ ജനശ്രദ്ധ നേടി

വടക്കുംമുറി :  തനിമ ചാരിറ്റബിൾ ട്രസ്റ്റ് ആൻഡ് ഫൗണ്ടേഷൻ വിദ്യാഭാസ കാരുണ്യോത്സവ് – 2019 സംഘടിപ്പിച്ചു..

തിരഞ്ഞെടുത്ത അഞ്ഞൂറോളം കുട്ടികൾക്ക് പഠനോപകരണ വിതരണവും സ്കോളർഷിപ്പ് വിതരണവും ചികിത്സാ ധനസഹായ വിതരണവും നടത്തി .കൂടാതെ സമൂഹത്തിലെ വിവിധ തലങ്ങളിൽ സേവനം അനുഷ്ടിച്ച് കഴിവു തെളിയിച്ചവരെ ആദരിച്ച് അവർക്ക് പുരസ്കാരവും നൽകി… ഏറ്റവും മികച്ച സ്കൂളുകൾ., അദ്ധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർക്കും തനിമവേദിയിൽ അവാർഡ് നൽകുകയുണ്ടായി..

വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്സൺ നിർമ്മല ഷാജി അദ്ധ്യക്ഷത വഹിച്ച പ്രോഗ്രാമിൽ ചെയർപേഴ്സൺ പ്രൊ: ജെസ്സി ആന്റെ ണി ഉത്ഘാsനം നിർവ്വഹിച്ചു..

തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീത കോളേജിലെ റിട്ട.’പ്രൊഫസർ കുമാര കേരളവർമ്മ മുഖ്യ പ്രഭാക്ഷണം നടത്തി.. ഡി ഇ ഒ വിജയകുമാരി വിദ്യാഭ്യാസ സന്ദേശം നൽകി..

ചടങ്ങിൽ സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസ മത രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുത്തു.

. ട്രസ്റ്റ് ചെയർമാൻ ജയൻ പ്രഭാകർ സ്വാഗതവും സിഇഒ പോൾ ചേന്താടി നന്ദിയും രേഖപ്പെടുത്തി…

തുടർന്ന് വന്ന എല്ലാവർക്കും ഉച്ചഭക്ഷണവും ഉണ്ടായിരുന്നു

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top