×

പരിപാടിക്ക് വിളിച്ച എന്നോട് കൂടെ കിടക്കാമോ എന്നും നിന്റെ അമ്മയെ കൂടി എനിക്ക് വേണം എന്നും പറഞ്ഞ വിനായകനോട് യാതൊരു ബഹുമാനവുമില്ല; കാള്‍ റെക്കോര്‍ഡര്‍ സൂക്ഷിച്ചിട്ടുണ്ട്; മൃദുലാ ശശിധരന്റെ പോസ്റ്റില്‍ എങ്ങും ചര്‍ച്ച;

കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയ നടന്‍ വിനായകനെതിരെ രൂക്ഷമായ സൈബര്‍ ആക്രമണങ്ങല്‍ നടന്നിരുന്നു. ഇതിനെ നേരിടാന്‍ തന്റെ ഫേസ്‌ബുക്ക് പേജിന്റെ പ്രൊഫൈല്‍ പിക്ചര്‍ ഭദ്രകാളിയുടെ ചിത്രമാക്കിയ വിനായകന്‍ കവര്‍ ഫോട്ടോയായി അയ്യപ്പനെയും തിരഞ്ഞെടുത്തു. ആമിര്‍ ഖാന്‍ കേന്ദ്ര കഥാപാത്രമായി 2014ല്‍ പുറത്തിറങ്ങിയ ‘പികെ’ എന്ന സിനിമയില്‍ പികെ സ്വീകരിക്കുന്ന തന്ത്രത്തിനു തുല്യമാണ് വിനായകനും തിരഞ്ഞെടുത്തിരിക്കുന്നത്. ഇതോടെ താരം സൂപ്പര്‍ ഹീറോയായി. സോഷ്യല്‍ മീഡിയ ഒന്നടങ്കം പിന്തുണയുമായി എത്തി. അങ്ങനെ കത്തികയറുന്നതിനിടെ വിനായകനെ വെട്ടിലാക്കാന്‍ മീ ടൂ ആരോപണവും. പൊതു പ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ മൃദുല ശശിധരന്റെ പോസ്റ്റാണ് വിനായകനെ വില്ലനാക്കുന്നത്. ദളിത് ആക്ടിവിസ്റ്റിന്റെ പോസ്റ്റില്‍ വിനയാകനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

നടിക്കൊപ്പം നില കൊണ്ട വിനായകനോട് ബഹുമാനമായിരുന്നു.എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ അദ്ദേഹം സ്ത്രീ വിരുദ്ധത കാണിച്ചത് ബോധ്യപ്പെട്ടിട്ടുണ്ട്. പരിപാടിക്ക് വിളിച്ച എന്നോട് കൂടെ കിടക്കാമോ എന്നും, നിന്റെ അമ്മയെ കൂടി എനിക്ക് വേണം എന്നും പറഞ്ഞ വിനായകനോട് യാതൊരു ബഹുമാനവുമില്ല. കാള്‍ റെക്കോര്‍ഡര്‍ സൂക്ഷിച്ചിട്ടുണ്ട് തൊട്ടപ്പന്‍ കാണും. കാമ്ബയിനില്‍ സജീവമായുണ്ടാവും. അദ്ദേഹത്തെ ജാതീയമായി അധിക്ഷേപിച്ചതിനെ അപലപിക്കുന്നു. അത്തരം ജാതി അധിക്ഷേപങ്ങള്‍ക്കെതിരെ എപ്പോഴും നില കൊള്ളൂന്നതിനാല്‍ വിനായകന്‍ ജാതീയമായോ, വംശീയമായോ അധിക്ഷേപിക്കപ്പെടുന്നത് ശക്തമായി എതിര്‍ക്കുന്നു. സ്ത്രീ ശരീരം ഉപഭോഗവസ്തുവായി കണക്കാക്കിയ വിനായകനൊപ്പമല്ല ജാതീയമായി ആക്രമിക്കപ്പെട്ട വിനായകനൊപ്പം മാത്രം. ഈ വിഷയത്തില്‍ കൂടുതല്‍ ഒന്നും പറയാനില്ലാത്തതിനാല്‍ മെസ്സഞ്ചര്‍, ഫോണ്‍ എന്നിവയില്‍ കൂടി കൂടുതല്‍ അന്വേഷണങ്ങള്‍ ഉണ്ടാകാതിരിക്കുമല്ലോ-ഇതാണ് മൃദുല ഫെയ്‌സ് ബുക്കില്‍ കുറിച്ചത്. ഇതിന് പിന്നാലെ വിനായകനെതിരെ വ്യാപക പ്രതിഷേധവും എത്തി.

മൃദുലയുടെ ആരോപണത്തെ ശരിവച്ച്‌ അമ്മു ദീപയും ഫെയ്‌സ് ബുക്കില്‍ കുറിച്ചു. ആ ഫോണ്‍ റെക്കോര്‍ഡിങ്‌സ് ഞെട്ടലോടെയും അതിലേറെ തകര്‍ച്ചയോടെയുമാണ് ഞാനിന്നലെ കേട്ടത്. ജാതീയതയെപ്പറ്റിയും അയ്യങ്കാളിയെപ്പറ്റിയുമൊക്കെ ചരിത്രാത്മകമായ പൂര്‍ണ ബോധ്യങ്ങളോടെ/ നിലപാടുകളോടെ മാധ്യമങ്ങള്‍ക്കു മുന്നില്‍ അക്ഷോഭ്യനായി സംസാരിക്കുന്ന ആ ചെറുപ്പക്കാരനെപ്പറ്റി Fb യില്‍ ഒരു പോസ്റ്റ് ഇട്ട സമയമായിരുന്നു. അപ്പോള്‍ത്തന്നെ ഡിലീറ്റ് ചെയ്യേണ്ടി വന്നു. അദ്ദേഹം മദ്യപിച്ചിട്ടുണ്ടാവുമോ മയക്കുമരുന്നുകള്‍ ഉപയോഗിച്ചിട്ടുണ്ടായിരിക്കുമോ എന്നെല്ലാം ചിന്തിച്ചു.അപ്പോഴൊക്കെയും ആ തെറികള്‍ കാതില്‍ വന്നലച്ചു. ഇക്കാര്യത്തില്‍ ഞാനൊരിക്കലും വിനായകനെ ന്യായീകരിക്കുകയില്ല. ജാതിക്കെതിരാണെന്നതുപോലെത്തന്നെ ഞാന്‍ സ്ത്രീ വിരുദ്ധതയ്ക്കും നൂറുവട്ടം എതിരാണ്-അമ്മു ദീപ കുറിച്ചത് ഇങ്ങനെയാണ്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top