×

മന്ത്രിമാര്‍ 9.30 ന് ഓഫീസിലെത്തണം- സമ്മേളന സമയത്ത് സഭയിലുണ്ടാകണം- എം പി മാരുമായി സംസാരിക്കാന്‍ സമയം കണ്ടെത്തണം

ന്യൂഡെല്‍ഹി- വൈകി ഓഫീസിലെത്തുന്നതും വീട്ടിലിരുന്ന് ജോലി ചെയ്യുന്നതും ഒഴിവാക്കണമെന്ന് മന്ത്രിമാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദ്ദേശം.

മറ്റുള്ളവര്‍ക്ക് മാതൃക നല്‍കുന്നവരാകണമെന്നും മന്ത്രിമാര്‍ 9.30 ന് തന്നെ ഓഫീസില്‍ എത്തണമെന്നും രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ്ണ മന്ത്രിസഭാ യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മന്ത്രിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

പാര്‍ലമെന്റ് ചേരുന്ന 40 ദിവസത്തേക്ക് സഭയില്‍ തന്നെ ഉണ്ടാകണം. എം പി മാരെ കാണുവാനും സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാനും മന്ത്രിമാര്‍ കൂടുതല്‍ സമയം മാറ്റി വയ്ക്കണമെന്നും മോദി മന്ത്രിസഭാ യോഗത്തില്‍ പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top