×

അമിത് ഷായ്ക്ക് മന്മോഹന്‍ സിങ്ങ് പരാതി നല്‍കി – മുന്‍ പ്രധാനമന്ത്രിക്ക് എന്തിന് അഞ്ചില്‍ കൂടുതല്‍ ജീവനക്കാരെന്തിനെന്ന് ബിജെപി

ന്യൂഡല്‍ഹി: എച്ച്‌ ഡി ദേവഗൗഡയും മന്മോഹന്‍സിംഗുമാണ് ജീവിച്ചിരിപ്പുള്ള മുന്‍ പ്രധാനമന്ത്രിമാര്‍. എബി വാജ്‌പേയി കഴിഞ്ഞ വര്‍ഷമാണ് മരിച്ചത്. രണ്ടാം ടേമില്‍ അധികാരത്തിലെത്തിയ മോദി സര്‍ക്കാര്‍ നടത്തിയ ഏറ്റവും വലിയ ചെലവ് ചുരുക്കല്‍ മുന്‍ പ്രാധനമന്ത്രിയുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചായിരുന്നു. ഇതില്‍ പ്രതിഷേധവുമായി എത്തുകയാണ് മന്മോഹന്‍ സിങ്.

മുന്‍ പ്രധാനമന്ത്രി എന്ന നിലയില്‍ അനുവദിച്ചിരുന്ന ജീവനക്കാരുടെ എണ്ണം 14ല്‍ നിന്ന് 5 ആയി കുറച്ചതില്‍ രോഷം പ്രകടിപ്പിച്ച്‌ ഡോ. മന്മോഹന്‍ സിങ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും കത്ത് നല്‍കി. നിയമം അനുസരിച്ച്‌ മുന്‍ പ്രധാനമന്ത്രിമാര്‍ക്ക് ജീവിതകാലം മുഴുവന്‍ സൗജന്യ താമസസൗകര്യവും ചികിത്സയും വൈദ്യുതി, വെള്ളം എന്നിവയും ലഭ്യമാണ്. 14 ജീവനക്കാര്‍, ആഭ്യന്തര വിമാനയാത്രയ്ക്ക് 6 എക്‌സിക്യൂട്ടീവ് ക്ലാസ് ടിക്കറ്റ്, പരിധിയില്ലാതെ ട്രെയിനില്‍ സൗജന്യ യാത്ര, 5 വര്‍ഷത്തേക്ക് ഓഫിസ് ചെലവ്, ഒരു വര്‍ഷത്തേക്ക് എസ്‌പിജി സുരക്ഷ എന്നിവയുമുണ്ട്. എന്നാല്‍, 5 വര്‍ഷത്തിനു ശേഷം കേന്ദ്ര സര്‍ക്കാരിന് ഇതില്‍ മാറ്റം വരുത്താവുന്നതാണ്.

ജീവനക്കാരുടെ എണ്ണം കുറയ്ക്കുതോടെ മന്മോഹന് ഇനി 2 പ്യൂണ്‍, 2 പഴ്‌സനല്‍ അസിസ്റ്റന്റ്, ഒരു എല്‍ഡി ക്ലാര്‍ക്ക് എന്നിവരുടെ സേവനമേ ലഭിക്കൂ. യുപിഎ ഭരണത്തില്‍ അന്നത്തെ മുന്‍ പ്രധാനമന്ത്രി എ.ബി. വാജ്‌പേയിക്ക് 12 ജീവനക്കാരെ അനുവദിച്ചിരുന്നതായി കത്തില്‍ ചൂണ്ടിക്കാട്ടി

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top