×

800 പെയിന്റര്‍മാരെ 30 നകം പിരിച്ചുവിടണം; – ഹൈക്കോടതി ഉത്തരവ്

കൊച്ചി : കെഎസ്‌ആര്‍ടിസിയില്‍ വീണ്ടും പിരിച്ചുവിടല്‍. 800 എം പാനല്‍ പെയിന്റര്‍മാരെ പിരിച്ചുവിടാന്‍ ഹൈക്കോടതി ഉത്തരവ്. പെയിന്റര്‍ തസ്തികയില്‍ പിഎസ് സി റാങ്കിലിസ്റ്റിലുള്ളവര്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.

താല്‍ക്കാലിക പെയിന്റര്‍മാരെ ഈ മാസം 30 നകം പിരിച്ചുവിടണം. പകരം പി എസ് സി റാങ്ക് ലിസ്റ്റിലുള്ളവരെ നിയമിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. രാങ്ക് പട്ടിക നിലവിലുള്ളപ്പോള്‍, താല്‍ക്കാലികക്കാരെ നിയമിക്കുന്നത് നിയമവിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

നേരത്തെ കെഎസ്‌ആര്‍ടിസിയിലെ എം പാനല്‍ ജീവനക്കാരായ ഡ്രൈവര്‍മാരെയും കണ്ടക്ടര്‍മാരെയും ഹൈക്കോടതി പിരിച്ചുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് എംപാനല്‍ പെയിന്റര്‍മാരെയും പിരിച്ചുവിടാന്‍ കോടതി വിധി പുറപ്പെടുവിച്ചത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top